കോവിഡ് സംഹാര താണ്ഡവത്തിൽ പൊലിഞ്ഞത് ഒന്നര ലക്ഷം ജീവനുകൾ

0
19

വാഷിംഗ്ടൺ

കോവിഡ് സംഹാര താണ്ഡവത്തിൽ ലോകത്ത് ഇതുവരെ പൊലിഞ്ഞത് 153822 ജീവനുകൾ. 22 ലക്ഷത്തോളം പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. അഞ്ച് ലക്ഷത്തിലധികം ആളുകൾ രോഗമുക്തി നേടി.

കോവിഡ് ഉഗ്രരൂപം കാട്ടിയ അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നഷ്ടമായത് 2535 ജീവനുകളാണ്. ഏഴു ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്‌ഥിരീകരിച്ച ഇവിടെ 37000 പേർ മരണമടഞ്ഞു. മരണനിരക്ക് പിടിച്ച് നിർത്താൻ കഴിഞ്ഞുവെന്ന അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് മുന്പിലെത്തുകയും ചെയ്തു.

ഒന്നര ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്‌ഥിരീകരിച്ച ഇറ്റലിയിൽ മരണസംഖ്യ 22745 ആയി. ഫ്രാൻ‌സിൽ18641 പേരും സ്‌പെയിനിൽ 20000 പേരും ബ്രിട്ടനിൽ 14576 പേരും മരിച്ചു. ഇന്ത്യയിൽ 13835 പേർക്ക് രോഗം ബാധിച്ചപ്പോൾ മരണ സംഖ്യ 452 ആണ്

Leave a Reply