കോവിഡ് : സൗദിയിൽ 24 മണിക്കൂറിനിടെ 46 മരണം

0
49

സൗദി

സൗദിയിൽ പുതുതായി 3938 പേരിൽ കൊവിഡ് രോഗബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം. പ്രതിദിന റിപ്പോർട്ടിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇതോടെ സൗദിയിൽ കോവിഡ് റിപ്പോർട്ട് ചെയ്തവരുടെ ആകെയെണ്ണം 1,74,577 ആയി. കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ കോവിഡ് ബാധിച്ച് 46 പേർ മരിക്കുകയും ആകെ മരണസംഖ്യ 1474 ആവുകയും ചെയ്തു. ഇന്ന് 2589 പേർ രോഗമുക്തരായിട്ടുണ്ട്. രോഗമുക്തി നേടിയവരുടെ ആകെയെണ്ണം 1,20,471 ആണ്. നിലവിൽ ചികിത്സയിലുള്ളത് 52632 പേരാണ്. ഇവരിൽ 2273 പേരുടെ നില ഗുരുതരവുമാണ്. ദമ്മാം – 346, ഹുഫൂഫ് – 332, അൽമൊബാരിസ് – 294, ഖമീസ് മുഷൈത്ത് – 274, ജിദ്ദ – 243, ഖത്തീഫ് – 237, റിയാദ് – 217, അൽഖോബാർ – 205, മക്ക – 184, തായിഫ് – 157, മദിന – 148, ഹഫർ അൽ ബാത്തിൻ – 119, ഹായിൽ 100. മറ്റുനഗരങ്ങളിൽ 100 നു താഴേയുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ റിപ്പോർട്ടുചെയ്യപ്പെട്ടത്. 

Leave a Reply