കോവിഡ് 19: അമേരിക്കയിൽ കൂടുതൽ മരിയ്ക്കുന്നത് കറുത്തവർഗ്ഗക്കാർ

0
19

കോവിഡ് 19 അതിന്റെ സംഹാരതാണ്ഡവം ഏറ്റവും കൂടുതൽ പുറത്തെടുത്ത രാജ്യമാണ് അമേരിക്ക. ഇതിൽ ന്യൂയോർക്ക് മാത്രം പരിശോധിക്കുമ്പോൾ ചൈന, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെകാൾ മരണസംഖ്യ രേഖപ്പെടുത്തുന്നു. എന്നാൽ അമേരിക്കയിലെ മരണസംഖ്യ കണക്കെടുക്കുമ്പോൾ കൂടുതൽ മരിക്കുന്നത് കറുത്തവർഗ്ഗക്കാരാണ് എന്നുള്ള റിപ്പോർട്ട് ആണ് ഇപ്പോൾ ചർച്ച ആവുന്നത്. ലൂസിയാന, മിഷിഗൺ, ഷിക്കാഗോ, ഇല്ലിനോയിസ് തുടങ്ങിയ ഇടങ്ങളിൽ കോവിഡ് ബാധിച്ച് മരിയ്ക്കുന്ന കറുത്തവർഗ്ഗക്കാരുടെ എണ്ണം വളരെ വലുതാണ്. മരിയ്ക്കുന്നവരിൽ പകുതിയിൽ അധികം ആളുകൾ കറുത്തവർഗ്ഗക്കാരാണ് എന്ന വ്യക്തമായതോടെ വംശഹത്യയുടെ സൂചനകളാണ് പുറത്ത് വരുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വംശീയ പരാമർശങ്ങളും വിധ്വേഷ പ്രസംഗങ്ങളും ഈ കൊറോണ കാലത്ത് ഉണ്ടായി. കോറോണയെ ചൈനീസ് ഫ്ലൂ എന്ന് പരാമര്ശിച്ചതും ഹെൽത്ത് ഓർഗനൈസേഷന് എതിരെയുള്ള പരാമർശവും മരുന്നിനു വേണ്ടി ഇന്ത്യക്ക് എതിരെ നടത്തിയ പരാമർശവും വിവാദം ആയിരുന്നു. രണ്ട് ലക്ഷം ആളുകൾ മരിക്കുവാൻ സാധ്യത ഉണ്ടെന്നുള്ള ട്രംപിന്റെ വിലയിരുത്തൽ ഞെട്ടലോടെയാണ് ലോകം കേട്ടത്.

ദാരിദ്ര്യ അവസ്‌ഥയിൽ കഴിയുന്ന കറുത്തവർഗ്ഗക്കാർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല. കൊറോണ ചികിത്സയ്ക്ക് താങ്ങാവുന്നതിലും അധികം തുകയാണ് അധികൃതർ ഈടാക്കുന്നത്. മതിയായ സൗകര്യങ്ങളിൽ നിന്ന് ഈ വിഭാഗം മാറ്റിനിർത്തപ്പെടുന്നു.

കറുത്ത വർഗ്ഗക്കാരുടെ കൂടുതൽ മരണങ്ങൾക്ക് കാരണം അവർക്ക് ബിപിയും ഹൃദ്രോഗവും കൂടുതൽ ആണെന്നുള്ള വിശദീകരണമാണ് അധികൃതർ നൽകുന്നത്. ഇതിൽ എത്രമാത്രം ശരി ഉണ്ടെന്ന് കണ്ടുപിടിക്കേണ്ടത് മനുഷ്യാവകാശ സംഘടനയുടെ ഉത്തരവാദിത്വമായി മാറും.

Leave a Reply