ന്യൂയോർക്ക്
ഒൻപത് മാസം പ്രായമുള്ള കുട്ടി മരിച്ചതിന് പിന്നാലെ ആറാഴ്ച പ്രായമുള്ള പിഞ്ചു കുഞ്ഞും കൊറോണ ബാധിച്ച് മരണമടഞ്ഞു. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് കൊറോണ വൈറസ് ബാധ സ്‌ഥിരീകരിച്ചത്.

അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5110 ആയി. രണ്ട് ലക്ഷത്തിലധികം പേർക്കാണ് കോവിഡ് 19 സ്‌ഥിരീകരിച്ചിട്ടുള്ളത്.