കോവിഡ് 19 : അമേരിക്കയിൽ സ്‌ഥിതി ഗുരുതരം : മരണസംഖ്യ നാലായിരം കടന്നു. രോഗബാധിതർ 189886

0
38

അമേരിക്കയിൽ കൊറോണ വൈറസ് ആഞ്ഞുവീശുന്നു. ലക്ഷം പേർ മരിക്കുവാൻ സാധ്യത ഉണ്ടെന്നുള്ള റിപ്പോർട്ടുകളെ ശരിവെച്ച് രോഗബാധിതരുടെ എണ്ണം ക്രമേണ ഉയരുന്നു. 189886 പേർക്കാണ് ഇതുവരെ കോവിഡ് ബാധ സ്‌ഥിരീകരിച്ചിട്ടുള്ളത്. മരണസംഖ്യ 4100 ആയി ഉയർന്നത് ആശങ്കയുണ്ടാക്കുന്നു.

ന്യൂയോർക്കിൽ മാത്രം 75000 ലധികം ആളുകൾക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചിട്ടുള്ളത്. 1500 ലധികം ആളുകൾ ഇവിടെ മരണത്തിന് കീഴ്പ്പെട്ടു. ഏറ്റവും കൂടുതൽ മലയാളികൾ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ന്യൂയോർക്ക്, ന്യൂ ജേഴ്‌സി എന്നിവിടങ്ങളിലാണ് രോഗികളുടെ എണ്ണം ഉയരുന്നത് എന്നത് മലയാളികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

ആരോഗ്യ കിറ്റുകളും സൈനിക ആശുപത്രികളുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. ഒരു മാസത്തെ സാമൂഹിക അകലം പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

Leave a Reply