കുവൈറ്റ് സിറ്റി
കൊറോണ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കുവൈത്തിന് പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ സംഘം കുവൈത്തിലെത്തി. ഇന്ത്യയുടെ റാപ്പിഡ് റെസ്പോൺസ് ടീം എന്ന പേരിൽ അറിയപ്പെയ്യുന്ന വൈദ്യ സംഘമാണു ഇന്ന് ഇവിടെ എത്തിയത്. പ്രത്യേക വ്യോമ സേനാ വിമാനത്തിലാണു ഇവരെ കുവൈത്തിലേക്ക് എത്തിച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനു നേരത്തെ കുവൈത്ത് ഇന്ത്യയുടെ സഹകരണം അഭ്യർത്ഥിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങൾക്ക് മുന്നെ കുവൈത്ത് പ്രധാനമന്ത്രി ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫോണിൽ ബന്ധപ്പെട്ട് ചർച്ച നടത്തുകയും ചെയ്തിരുന്നു.ഇന്ത്യൻ വൈദ്യ സംഘം കുവൈത്തിൽ എത്തിയതായി സ്ഥിരീകരിച്ച് കൊണ്ട് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ട്വീറ്റ് ചെയ്യുകകയും ചെയ്തിട്ടുണ്ട്.വിദഗ്ദരായ ഡോക്റ്റർമ്മാരും സാങ്കേതിക പ്രവർത്തകരും അടങ്ങുന്ന 15 അംഗ സംഘം 2 ആഴ്ചയോളം കുവൈത്തിൽ തങ്ങും കൊറോണ വൈറസ് ബാധിച്ച രോഗികൾക്ക് ചികിൽസ നൽകുകയും ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുകയും ചെയ്യുക എന്നുള്ളതാണു സംഘത്തിന്റെ പ്രധാന ദൗത്യം.