കോവിഡ് 19: കുവൈറ്റിൽ ഇന്ന് 3 മരണം : 683 പുതിയ രോഗികൾ

0
44

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്ന് ഇന്ന് 3 പേർ കൂടി മരണമടഞ്ഞു.

കൊറോണ വൈറസ്‌ ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു ഇവർ.ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 407 ആയി. 430 സ്വദേശികൾ അടക്കം 683 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 58904 ആയി.രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല അടിസ്ഥാനമാക്കിയുള്ള കണക്ക്‌ ഇപ്രകാരമാണു. ഫർവ്വാനിയ 159, അഹമ്മദി 162, ഹവല്ലി 113, കേപിറ്റൽ 98, ജഹറ 151. ഇന്ന് രോഗ മുക്തരായത്‌ 639 പേരാണു. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 49020 ആയി. ആകെ 9477 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 137 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുമാണു.

Leave a Reply