കോവിഡ് 19 : കൂടുതൽ രോഗവുമുക്തി നേടിയവർ ബഹ്‌റൈനിൽ : കണക്കുകൾ ഇങ്ങനെ

0
30

ഗൾഫ് രാജ്യങ്ങളിൽ കോവിഡ് 19 നെ ഫലപ്രദമായി നേരിട്ട് ബഹ്‌റൈൻ. ഏറ്റവും അധികം കോവിഡ് ബാധിതർ വിമുക്തി നേടിയത് ബഹ്‌റൈനിൽ ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പകുതിയിൽ അധികം ആളുകളും സുഖം പ്രാപിച്ചു. രോഗം സ്‌ഥിരീകരിച്ച 476 പേരിൽ 265 പേരും സുഖം പ്രാപിച്ചു. 56 % ആളുകളും സുഖം പ്രാപിച്ചത് ആരോഗ്യമേഖലയുടെ നേട്ടമായി വിലയിരുത്താം.

സൗദിയിൽ 1104ൽ 35 പേരും യു.എ.ഇയിൽ 405ൽ 55 പേരും ഒമാനിൽ 152ൽ 23 പേരും കുവൈറ്റിൽ 235ൽ 64 പേരും ഖത്തറിൽ 562ൽ 43 പേരും ആണ് രോഗവിമുക്തി നേടിയത്

Leave a Reply