ദോഹ : കോവിഡ് 19 പശ്ചാത്തലത്തിൽ ഖത്തറിൽ നിയന്ത്രണങ്ങൾ കർശനമാക്കി. 80% ജോലിക്കാരും വീടുകളിൽ ഇരുന്ന് ജോലി ചെയ്യണമെന്നാണ് നിർദ്ദേശം. ബാക്കി ഉള്ളവരുടെ ജോലി സമയം 7 മുതൽ 1 വരെയായി നിജപ്പെടുത്തി.
ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്ന സ്‌ഥാപനങ്ങൾ, റെസ്റ്റോറന്റ്, മരുന്ന് കടകൾ, ഡെലിവറി ചെയ്യുന്നവർ എന്നിവരെ നിയന്ത്രണത്തിൽ നിന്നൊഴിവാക്കി. സുരക്ഷാ, ആരോഗ്യ സ്‌ഥാപനങ്ങൾ, വിദേശകാര്യ സ്‌ഥാപനങ്ങൾ, ഓയിൽ ആൻഡ് ഗ്യാസ് സെക്ടർ എന്നിവയെയും നിയന്ത്രണത്തിൽ നിന്നൊഴിവാക്കി.
അതേസമയം ഉത്തരവ് ലംഘിച്ച് കൂട്ടം ചേർന്ന 10 പേരെ ഖത്തറിൽ അറസ്റ്റ് ചെയ്തു. 3 വര്ഷം തടവോ രണ്ട് ലക്ഷം റിയാൽ പിഴയോ ആണ് ശിക്ഷ