“കോവിഡ് 19 പ്രതിസന്ധി – പ്രവാസി മലയാളികളും മാറുന്ന ലോകവും” ഡോ ശശി തരൂർ സംസാരിയ്ക്കുന്നു

0
26

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ശൃംഖലയായ വേൾഡ് മലയാളി ഫെഡറേഷൻ സംഘടിപ്പിക്കുന്ന സൂം വീഡിയോ കോൺഫറൻസിൽ പാർലിമെന്റ് അംഗവും മുൻ യു എൻ അണ്ടർ സെക്രട്ടറി ജനറലുമായ ഡോ ശശി തരൂർ സംസാരിയ്ക്കും. കോവിഡ് 19 പശ്ചാത്തലത്തിൽ “കോവിഡ് 19 പ്രതിസന്ധി – പ്രവാസി മലയാളികളും മാറുന്ന ലോകവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഡോ ശശി തരൂർ വേൾഡ് മലയാളി ഫെഡറേഷന്റെ നേതാക്കളുമായി സംവദിയ്ക്കുക. ജൂലൈ 19 ഞായർ ഇന്ത്യൻ സമയം വൈകുന്നേരം 6:00 മുതൽ 7:00 വരെയാണ് കോൺഫറൻസ് നടക്കുക. സോഷ്യൽ മീഡിയ വഴിയും സംവാദ പരിപാടി കാണാൻ അവസരമുണ്ട്.

156 രാജ്യങ്ങളിൽ അംഗങ്ങൾ ഉള്ള വേൾഡ് മലയാളി ഫെഡറേഷൻ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ശൃംഖല ആണ്. പ്രിൻസ് പള്ളിക്കുന്നേൽ നേതൃത്വം നല്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ സംവാദ പരിപാടികൾക്ക് പുറമെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നു. കോവിഡ് 19 നെ തുടർന്ന് ആഗോള തലത്തിൽ മലയാളികൾ നേരിടുന്ന പ്രതിസന്ധിയും മാറുന്ന ലോകത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ലോക മലയാളികൾ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയും മുന്നേറാനുള്ള സാധ്യതകളും സംവാദത്തിൽ പരാമർശ വിധേയമാക്കും.

ഏഷ്യാനെറ്റ്‌ യു എസ് എ റിപ്പോർട്ടറും അവതാരകനുമായ ഡോ കൃഷണ കിഷോർ ആണ് അവതാരകൻ. വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ കോ ഓർഡിനേറ്റർ ഡോ ജെ രത്‌നകുമാർ, വക്താവും പി ആർ ഓ യുമായ സിറിൽ സഞ്ജു ജോർജ് എന്നിവരാണ് പരിപാടിയ്ക്ക് നേതൃത്വം നൽകുക

World Malayalee Federation is inviting you to an interactive season with Dr. Shashi Tharoor. The session will be shared live on the Social Media as well.

Topic: Covid – 19 Crisis, Emerging World and World Malayalees

Time: Jul 19, 2020 06:00 PM India

Join Zoom Meeting

https://us02web.zoom.us/j/84018898824?pwd=ZDRRZUwwVmcxTVJBbVhodjVDRWJBZz09

Meeting ID: 840 1889 8824
Password: GLBWMF

Leave a Reply