ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചിയരുന്നു. സ്‌പെയിനേയും ബ്രിട്ടനേയും പിന്തള്ളി ഇന്ത്യ കൊവിഡ് രോഗികളുടെ പട്ടികയില്‍ നാലാമതെത്തി. അമേരിക്ക, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നില്‍. വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ എണ്ണം കൂടി പരിഗണിക്കുമ്പോള്‍ ഇന്ത്യയില്‍ രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തോളമായി. മഹാരാഷ്ട്രയില്‍ മാത്രം ഒരു ലക്ഷത്തിന് അടുത്ത് രോഗികളുണ്ട്.
ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 7,595,791 ആയി. ആകെ 423,819 പേര്‍ ഇതുവരെ മരിച്ചു. 3,841,338 പേര്‍ മരാഗമുക്തരായപ്പോള്‍ 3,330,634 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.35 ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രസീലിലാണ് രോഗവ്യാപനം ഏറ്റവും കുടുതല്‍. ഇന്നലെ മുപ്പതിനായിരത്തില്‍ ഏറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ ആയിരത്തോളം പേര്‍ മരിച്ചു. 40,000ന് മുകളില്‍ എത്തി.
അമേരിക്കയില്‍ രോഗികള്‍ 2,089,701 ആയി. ആകെ മരണം 116,034 ഉം. ഇന്നലെ മാത്രം 900ല്‍ ഏറെ പേര്‍ മരിച്ചുവെന്ന് ജോന്‍സ് ഹോപ്കിന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയില്‍ ഇതുവരെ 502,436 പേര്‍ രോഗബാധിതരുണ്ട്. ആകെ 6,532 പേര്‍ മരിച്ചു.
ഇന്ത്യയില്‍ 2,98,283 പേര്‍ രോഗികളായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 11,000ല്‍ ഏറെ പേരാണ് ഇന്നലെ രോഗികളായത്. 400ന് അടുത്ത് ആളുകള്‍ മരിച്ചു. ഇതോടെ മരണസംഖ്യ 8,500 ആയി. യു.കെയില്‍ 291,409 രോഗികളുണ്ട്. 41,279 പേര്‍ മരണമടഞ്ഞു. സ്‌പെയിനില്‍ 289,787 പേര്‍ രോഗികളും 27,136 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറ്റലിയില്‍ 236,142 പേരിലേക്ക് കൊറോണ വൈറസ് എത്തി. മരണസംഖ്യ 34,167ല്‍ എത്തി. മെക്‌സിക്കോ ആണ് രോഗബാധിതരുടെയും മരണസംഖ്യയും കുതിച്ചുയരുന്ന മറ്റൊരു രാജ്യം. 4800 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ രോഗികളുടെ വര്‍ധനവ് . ആയിരത്തിന് അടുത്ത ആളുകള്‍ മരിച്ചു.
ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍. ആകെ രോഗികളില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. 3607 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിചച്ചു. 152 പേര്‍ കൂടി മരിച്ചു. ഇതുവരെയുള്ള ഒരു ദിവസത്തെ ഉയര്‍ന്ന നിരക്കാണിത്. ആകെ രോഗികള്‍ 97,648ആയി. മരണസംഖ്യ 3,590 ഉം.
പശ്ചിമ ബംഗാളില്‍ 343 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. ആകെ രോഗികള്‍ 9328 ആയി. 17 പേര്‍ കൂടി മരിച്ചു. ഇതില്‍ 10 പേര്‍ കൊല്‍ക്കൊത്തയിലാണ്. ഡല്‍ഹിയില്‍ മരണം ആയിരമായി.
മേയ് 24നാണ് ഇന്ത്യ കൊവിഡ് പട്ടികയില്‍ പത്താമത് എത്തിയത്. 18 ദിവസം കൊണ്ടാണ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.