194 രാജ്യങ്ങളിലേയ്ക്കാണ് കോവിഡ് 19 പടർന്ന് പിടിച്ചിരിക്കുന്നത്.
ഒരുലക്ഷത്തിലേറെ കോവിഡ് രോഗികളാണ് അമേരിക്കയിൽ ഉള്ളത്. ഇതിൽ പകുതിയിലധികം രോഗികളും ന്യൂയോർക്കിൽ ആണ്.
സ്‌പെയിനിൽ മരണമടഞ്ഞവരുടെ എണ്ണം 5982 ആയി. ഒരു ദിവസം 800 ൽ അധികം ആളുകളാണ് മരണപ്പെടുന്നത്. ശ്രീലങ്കയിൽ കോവിഡ് 19 മൂലം ഒരാൾ മരണപ്പെട്ടു
പാകിസ്ഥാനിൽ ആകെ രോഗികളുടെ എണ്ണം 1400 കവിഞ്ഞു. പഞ്ചാബ് പ്രവിശ്യയിലാണ് കൂടുതൽ രോഗികൾ.
ബ്രിട്ടനിൽ ആയിരത്തിലധികം ആളുകൾ കോവിഡ് 19 മൂലം മരണപ്പെട്ടു. 17000 ആളുകൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്.

ഇറ്റലിൽ പതിനായിരങ്ങളാണ് മരണപ്പെട്ടത്. 86000 ൽ അധികം പേർക്ക് രോഗം സ്‌ഥിരീകരിച്ചു. ഒരു ദിവസം ആയിരത്തിനടുത്ത് ആളുകളിലേക്ക് രോഗം പടരുന്ന അവസ്‌ഥയാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഇറാനിൽ 2500 പേരാണ് മരണമടഞ്ഞത്.
ജർമ്മനിയിൽ 50000 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. 433 പേരാണ് മരണമടഞ്ഞത്.