Wednesday, July 3, 2024
HomeNRISAUDIകോവിഡ് 19 : സൗദി അറേബ്യായിൽ സ്‌ഥിതി ഗുരുതരം

കോവിഡ് 19 : സൗദി അറേബ്യായിൽ സ്‌ഥിതി ഗുരുതരം

സൗദി അറേബ്യയില്‍ കോവിഡ് സ്ഥിതിഗതികള്‍ വീണ്ടും ഗുരുതരമാകുന്നു

റിയാദ്​:

സൗദി അറേബ്യയില്‍ കോവിഡ് സ്ഥിതിഗതികള്‍ വീണ്ടും ഗുരുതരമാകുന്നു. രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടാവുന്നു. ആളുകളുടെ അലംഭാവമാണ്​ ഇൗ സ്ഥിതിവിശേഷത്തിന്​ എന്ന്​ മനസിലാക്കി വീണ്ടും ലോക്​ ഡൗണ്‍ നടപടികള്‍ കടുപ്പിക്കാനുള്ള തീരുമാനത്തിലാണ്​. ജിദ്ദയില്‍ ഭാഗികമായ കര്‍ഫ്യൂ ശനിയാഴ്​ച മുതല്‍ തിരികെ കൊണ്ടുവരുന്നു.​ വെള്ളിയാഴ്​ച 31 പേരാണ്​ മരിച്ചത്​. ഇതോടെ ആകെ മരണസംഖ്യ 642 ആയി. പുതുതായി 2591 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ആ​കെ കോവിഡ്​ ബാധിതരുടെ എണ്ണം 95748 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1650 പേര്‍ മാത്രമാണ്​ സുഖം പ്രാപിച്ചത്​. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും ഉയര്‍ന്നു.

24491 പേരാണ്​ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​. ഇതില്‍ 1412 പേര്‍ ഗുരുതരാവസ്ഥയിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. ആകെ രോഗമുക്തരുടെ എണ്ണം 70615 ആണ്​. മക്ക (11), ജിദ്ദ (13), മദീന (3), റിയാദ്​ (1), ദമ്മാം (1), ത്വാഇഫ്​ (1), ഹഫര്‍ അല്‍ബാത്വിന്‍​ (1) എന്നിവിടങ്ങളിലാണ് വെള്ളിയാഴ്​ച​ മരണം റിപ്പോര്‍ട്ട്​ ചെയ്​തത്​. 24 മണിക്കൂറിനിടെ 21163 ​േകാവിഡ്​ പരിശോധനകള്‍ നടത്തി​. ഇ​േതാടെ രാജ്യത്ത്​ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 908972 ആയി​. വെള്ളിയാഴ്​ച 11​​​ പേര്‍ മരിച്ചതിനാല്‍ മക്കയില്‍ ആകെ മരണസംഖ്യ 259 ഉം 13​ പേര്‍ മരിച്ചതിനാല്‍​ ജിദ്ദയില്‍ 213 ഉം ആയി​. കോവിഡ്​ വ്യാപനം സംഭവിച്ച രാജ്യത്തെ ചെറുതും വലുതുമായ പട്ടണങ്ങളുടെ എണ്ണം 172 ആയി​.

പുതിയ രോഗികള്‍:

റിയാദ്​ 719, ജിദ്ദ 459, മക്ക 254, മദീന 129, ഹുഫൂഫ്​ 102, ദമ്മാം 90, അല്‍ഖോബാര്‍ 81, ഖത്വീഫ്​ 76, ജുബൈല്‍ 66, അല്‍മുബറസ്​ 60, ബുറൈദ 48, ദഹ്​റാന്‍ 45, ത്വാഇഫ്​ 31, ഖമീസ്​ മുശൈത്​ 29, അല്‍ജഫര്‍ 22, റാസതനൂറ 20, വാദി അല്‍ദവാസിര്‍ 20, ഹഫര്‍ അല്‍ബാത്വിന്‍ 19, ദറഇയ 19, യാംബു 18, തബൂക്ക്​ 17, ജീസാന്‍ 15, ഖുന്‍ഫുദ 12, അറാര്‍ 12, ഉനൈസ 11, അല്‍ബഷായര്‍ 11, അബ്​ഖൈഖ്​ 11, അബഹ 10, മഹായില്‍ 10, സഫ്​വ 10, അല്‍സഹന്‍ 9, അല്‍ഖഫ്​ജി 9, അബൂ അരീഷ്​ 9, നജ്​റാന്‍ 9, ബിലസ്​മര്‍ 8, അല്‍ഖര്‍ജ്​ 8, ബേഷ്​ 7, സബ്​യ 7, റുവൈദ അല്‍അര്‍ദ 7, അഹദ്​ റുഫൈദ 6, ഹാഇല്‍ 6, അല്‍അര്‍ദ 6, അല്‍നമാസ്​ 5, തബാല 5, അദ്ദര്‍ബ്​ 5, അല്ലൈത്​ 5, അല്‍അയൂന്‍ 4, ബുഖൈരിയ 4, അല്‍റസ്​ 4, വാദി ബിന്‍ ഹഷ്​ബല്‍ 4, അല്‍ഖുവയ്യ 4, ലൈല 3, വാദി അല്‍ഫറഅ 2, മഹദ്​ അല്‍ദഹബ്​ 2, റിയാദ്​ അല്‍ഖബ്​റ 2, അല്‍ഖൂസ്​ 2, മുസാഹ്​മിയ 2, ഹുത്ത ബനീ തമീം 2, അല്‍ഹനാഖിയ 1, ഖൈബര്‍ 1, മിദ്​നബ്​ 1, അല്‍അസിയ 1, അല്‍മുവയ്യ 1, ദഹ്​റാന്‍ അല്‍ജനൂബ്​ 1, റിജാല്‍ അല്‍മ 1, തനൂമ 1, അല്‍അയ്​ദാബി 1, അദം 1, റാബിഗ്​ 1, ഹബോണ 1, അല്‍ഉവൈഖല 1, അല്‍ഷഅബ 1, ബിജാദിയ 1, സുല്‍ഫി 1, തമീര്‍ 1, താദിഖ്​ 1, ഉംലജ്​ 1

മരണസംഖ്യ:

മക്ക 259, ജിദ്ദ 213, മദീന 59, റിയാദ്​ 43, ദമ്മാം 22, ത്വാഇഫ്​ 7, ഹുഫൂഫ്​ 6, തബൂക്ക്​ 5, ബുറൈദ 5, അല്‍ഖോബാര്‍ 4, ജുബൈല്‍ 3, ബീഷ 3, ജീസാന്‍ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​, അല്‍ബദാഇ 1, വാദി ദവാസിര്‍ 1, യാംബു 1, റഫ്​ഹ 1, അല്‍ഖര്‍ജ്​ 1, നാരിയ 1, ഹാഇല്‍ 1, ഖുന്‍ഫുദ 1, ഹഫര്‍ അല്‍ബാത്വിന്‍ 1.

========
💠ഖത്തറില്‍ 24 മണിക്കൂറിനിടെ 1,754 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

💠ദോഹ; ഖത്തറില്‍ 24 മണിക്കൂറിനിടെ 1,754 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 40,935 പേര്‍ രോഗവിമുക്തരായി .4 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 49 ആയി ഉയര്‍ന്നു. രാജ്യത്ത് 5,276 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,754 പേരില്‍ രോഗം സ്ഥിരീകരിച്ചത്. 1,467 പേരാണ് പുതുതായി സുഖം പ്രാപിച്ചത്.

ഇതോടെ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം 40,935 ആയി ഉയര്‍ന്നു. 65,495 രോഗബാധിതരില്‍ 24,511 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. തീവ്രi പരിചരണ വിഭാഗത്തില്‍ 238 പേരാണുള്ളത്. രാജ്യത്ത് കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 2,46,362 എത്തി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments