കോവിഡ് 19 ൽ അകൽച്ച പാലിക്കുമ്പോഴും ഒറ്റപ്പെടാതിരിക്കുവാൻ എൻ എം സി എ

0
30

നോട്ടിങ്ങ്ഹാം : കൊറോണ വൈറസ് അതിന്റെ അതിർത്തികൾ വിസ്തൃതമാക്കി മുന്നേറുകയും ഭരണകൂടം തങ്ങളുടെ സർവ്വ ശക്തിയും ഉപയോഗിച്ച് പോരാടുകയും ചെയ്യുമ്പോൾ തങ്ങളിൽ ആരും ഒറ്റപ്പെട്ട് പോകാതെ അവർക്ക് താങ്ങും സ്വാന്തനവും ആകുവാൻ നോട്ടിങ്ങാം മലയാളി കൾച്ചറൽ അസോസിയേഷൻ (എൻ എം സി എ ) തയ്യാറെടുത്തുകഴിഞ്ഞു.

കൊറോണ വൈറസിനെ പ്രതിരോധിയ്ക്കുവാൻ സാമൂഹ്യ അകൽച്ചയും സ്വയം ഒറ്റപ്പെടലും മാത്രം മാർഗ്ഗമായി വരുമ്പോൾ അതുവഴി നമ്മുടെ സമൂഹത്തിൽ ആരും ഒറ്റപ്പെട്ടു പോകാതെ അവരെ കൂടെ നിർത്തേണ്ടത് തങ്ങളുടെ കടമയായി എൻ എം സി എ ഉറച്ചു വിശ്വസിക്കുന്നതായി പ്രസിഡന്റ്‌ സാവിയോ ജോസ് പറഞ്ഞു.

കോവിഡ് 19 മായി ബന്ധപ്പെട്ട് ഐസൊലേഷനിൽ കഴിയുന്ന ഏതൊരു വ്യക്തിയും പുറത്തുപോകുവാൻ തയ്യാറാവരുത് എന്നും അവരുടെ ഏതാവശ്യത്തിനും എൻ എം സി എ കൂടെയുണ്ടെന്നും സാവിയോ അറിയിച്ചു.

ഭരണകൂടവും ആരോഗ്യവകുപ്പും നല്കുന്ന നിർദ്ദേശങ്ങളുടെ ഗൗരവം മനസിലാക്കി സമൂഹാംഗങ്ങൾ ഭവനങ്ങളിൽ തന്നെ കഴിയണമെന്നും അവർക്കാവശ്യമായ ഭക്ഷണമോ ഭക്ഷണ സാധനങ്ങളോ ആവശ്യപ്പെടുന്നവർക്ക് അവരുടെ താമസ സ്‌ഥലത്തു എത്തിച്ചു നൽകുവാൻ പ്രത്യേകം പരിശീലനം ലഭിച്ച എൻ എം സി എ ടീം തയ്യാറായെന്നും സെക്രട്ടറി റോയ് ജോർജ് ഉറപ്പ് നൽകുന്നു. ഭക്ഷണം സൗജന്യമായും ഭക്ഷണ സാധനങ്ങൾ വാങ്ങുന്നവർ അതിന്റെ വില സമൂഹം സാധാരണ നിലയിൽ എത്തിയ ശേഷവും നൽകിയാൽ മതിയെന്നും റോയ് പറഞ്ഞു

സഹായം ആവശ്യമുള്ളവർ എൻ എം സി എ ടീം അംഗങ്ങളായ സാവിയോ ജോസ് ചങ്ങനാശ്ശേരി (07877427540), റോയ് ജോർജ് എരുമേലി (07702695092) ബിജോയ്‌ വർഗീസ് മുട്ടിച്ചിറ(0740107697) ടോമിച്ചൻ പൂഞ്ഞാർ (0957570653) സാജൻ കാലടി (07588814515) എന്നിവരുമായി ഏത് സമയത്തും ബന്ധപ്പെടാം എന്നും കോവിഡ് 19 നെ നമുക്ക് ഒന്ന് ചേർന്ന് പ്രതിരോധിക്കാം എന്നും വൈസ് പ്രസിഡന്റ്‌ ബിജോയ്‌ അഭ്യർത്ഥിച്ചു

Leave a Reply