കോവിഡ് 19: 20000 പേർ മരിയ്ക്കുന്ന അഞ്ചാമത് രാജ്യമായി ബ്രിട്ടൻ : മരിച്ചവരിൽ 8 മലയാളികൾ

0
32

ലണ്ടൻ

കോവിഡ് 19 ബാധിച്ച് 20000 പേർ മരിയ്ക്കുന്ന അഞ്ചാമത്തെ രാജ്യമായി ബ്രിട്ടൻ. അമേരിക്ക, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലാണ് ഇതിന് മുൻപ് ഇത്രയധികം മരണങ്ങൾ ഉണ്ടായത്. ജനസംഖ്യ കണക്കും രോഗ വ്യാപനവും മരണനിരക്കും തുലനം ചെയ്യുമ്പോൾ ഈ രാജ്യങ്ങളെക്കാൾ ഭയാനകമായ അവസ്‌ഥ ഉള്ളത് ബ്രിട്ടനിലാണ്. ഒന്നര ലക്ഷത്തിനടുത്ത് രോഗികളാണ് ഉള്ളതെന്ന് ഔദ്യോഗിക കണക്ക് പുറത്ത് വന്നെകിലും കണക്കിൽ പെടാത്ത ഒരു ലക്ഷത്തോളം രോഗികൾ ഉണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

പാളിപ്പോയ പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധിച്ചതുമാണ് ഭയാനകരമായ ഈ അവസ്‌ഥയ്‌ക്ക് കാരണം. 51 ദിവസങ്ങൾക്ക് ഇടെയാണ് 20319 പേർ കോവിഡിന് കീഴടങ്ങിയത്. ഇതിൽ 8 മലയാളികളും ഉൾപ്പെടുന്നു. ദിവസേന രോഗികൾ ആവുന്നത് ശരാശരി 4000 പേരും മരിക്കുന്നവർ 800 പേരുമാണ്. അമേരിക്കയ്ക്ക് ഉണ്ടായ ദാരുണ അവസ്ഥയിലേക്ക് ബ്രിട്ടൻ പോകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Leave a Reply