Monday, July 1, 2024
HomeBUSINESSക്യാമ്പയിനുകൾക്ക് പുല്ലുവില: ചൈനീസ് ബ്രാൻഡ് ഫോൺ വിറ്റഴിഞ്ഞത് നിമിഷങ്ങൾ കൊണ്ട്

ക്യാമ്പയിനുകൾക്ക് പുല്ലുവില: ചൈനീസ് ബ്രാൻഡ് ഫോൺ വിറ്റഴിഞ്ഞത് നിമിഷങ്ങൾ കൊണ്ട്

ഇന്ത്യ-ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് രാജ്യത്താകമാനം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് എതിരെ നടക്കുന്ന ക്യാമ്പയിനുകൾ വക വെയ്ക്കാതെ ചൈനീസ് ബ്രാൻഡ് വൺ പ്ലസിന്റെ പുതിയ സ്മാർട്ട്‌ ഫോൺ ആയ വൺ പ്ലസ് 8 പ്രൊ നിമിഷങ്ങൾ കൊണ്ട് ഇന്ത്യയിൽ വിറ്റഴിഞ്ഞു. ഐഫോണുകളെക്കാൾ കുറഞ്ഞ വിലയിൽ ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ ആമസോണിൽ വിൽപ്പനയ്‌ക്കെത്തിച്ച വൺ പ്ലസ് 8 പ്രൊ നിമിഷങ്ങൾ കൊണ്ട് സൈറ്റിൽ നിന്ന് തന്നെ ഇല്ലാതായി. ഫോൺ കിട്ടാതായതോടെ ട്വിറ്ററിൽ പരാതി പ്രളയവും ഉണ്ടായി.

റിയൽമീ, ഓപ്പോ, വിവോ തുടങ്ങിയ ബ്രാൻഡുകളുടെ ഉടമസ്‌ഥരായ ബിബികെ ഇലെക്ട്രോണിക്സിന്റെ ബ്രാൻഡ് ആണ് വൺ പ്ലസ്. ഈ ബ്രാൻഡുകൾക്ക് ഇന്ത്യയിൽ ആവശ്യക്കാരേറെയുമാണ്. മറ്റൊരു ചൈനീസ് കമ്പനിയായ ഷവോമിയ്ക്കും ഇന്ത്യയിൽ ഉപയോക്താക്കളുണ്ട്.

സുരക്ഷ പിഴവുകൾ അടക്കമുള്ള ആക്ഷേപങ്ങൾ ഉയർന്നിട്ടും ചൈനീസ് ബ്രാൻഡുകൾക്ക് രാജ്യത്ത് ഇപ്പോളും ആവശ്യക്കാരുണ്ട്. ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങൾക്ക് എതിരെയും ക്യാമ്പയിനുകൾ സജീവമാണ്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments