Friday, July 5, 2024
HomeSportsCricketക്രിക്കറ്റ് മാത്രം പോര പാകിസ്താനില്‍ നിന്നുള്ള സിനിമയും സംഗീതവും വിലക്കണം: ഗൗതം ഗംഭീര്‍

ക്രിക്കറ്റ് മാത്രം പോര പാകിസ്താനില്‍ നിന്നുള്ള സിനിമയും സംഗീതവും വിലക്കണം: ഗൗതം ഗംഭീര്‍

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ അയല്‍രാജ്യവുമായുള്ള എല്ലാ ബന്ധങ്ങളിലും നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു ഡല്‍ഹി താരത്തിന്റെ പ്രതികരണം. പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രം വിലക്കിയാല്‍ പോരെന്നും സിനിമയും സംഗീതവുമടക്കമുള്ള മറ്റു മേഖലകളിലും വിലക്കേര്‍പ്പെടുത്തണമെന്നും ഗംഭീര്‍ പറഞ്ഞു

‘പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ മാത്രം വിലക്കിയിട്ട് കാര്യമില്ല. വിലക്ക് ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് എല്ലാ മേഖലയിലും കൊണ്ടുവരണം. സിനിമ, സംഗീതം, അങ്ങനെ എല്ലാ മേഖലകളിലും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതുവരെ പാകിസ്താനില്‍ നിന്നുള്ള ഒരാള്‍ക്കും ഇന്ത്യയില്‍ പാട്ടു പാടാനോ ക്രിക്കറ്റ് കളിക്കാനോ അഭിനയിക്കാനോ അവസരം നല്‍കരുത്.’ ഗംഭീര്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അക്രമസംഭവങ്ങള്‍ക്കെതിരെയാണ് പാക് താരത്തിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്താനെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments