Monday, July 8, 2024
HomeNewsKeralaക്ലിഫ് ഹൗസിലെ വിവാഹത്തിനിടയിൽ കൊലക്കേസ് പ്രതി പങ്കെടുത്തുവെന്ന് ബിജെപി : വിവാദം പുകയുന്നു

ക്ലിഫ് ഹൗസിലെ വിവാഹത്തിനിടയിൽ കൊലക്കേസ് പ്രതി പങ്കെടുത്തുവെന്ന് ബിജെപി : വിവാദം പുകയുന്നു

തിരുവനന്തപുരം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും DYFI അഖിലേന്ത്യാ പ്രസിഡന്റ്‌ മുഹമ്മദ്‌ റിയാസും തമ്മിൽ ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നടന്ന വിവാഹത്തിൽ കൊലക്കേസ് പ്രതി പങ്കെടുത്തതിനെ ചൊല്ലി വിവാദം പുകയുന്നു. തൃശൂരിൽ ആർ എസ് എസ് പ്രവർത്തകനായിരുന്ന ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മുഹമ്മദ്‌ ഹാഷിം കല്യാണ ചടങ്ങിൽ പങ്കെടുത്തുവെന്നാണ് ബിജെപി വ്യക്താവ് സന്ദീപ് വാരിയർ ആരോപിയ്ക്കുന്നത്. കൊലക്കേസ് പ്രതി പരോളിനിറങ്ങി ആഭ്യന്തര മന്ത്രി കൂടെയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിയതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

അതേസമയം പിതൃസഹോദരന്‍റെ മകനാണ് റിയാസെന്നും പരോൾ വ്യവസ്ഥകൾ പാലിച്ചാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും ഹാഷിം ഒരു മാധ്യമത്തിനോട് പ്രതികരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി പ്രതികരിയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments