ഖത്തര്‍ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

0
31

സൂറിച്ച്: റഷ്യന്‍ ലോകകപ്പിന് തിരശ്ശീല വീഴാന്‍ ഒരു ദിനം മാത്രം ബാക്കി നില്‍ക്കെ 2022 ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ തിയതി പ്രഖ്യാപിച്ച് ഫിഫ. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ കാല്‍പന്തുകളിയുടെ ആരവമുയരുക.

സാധാരണ നിലയില്‍ മെയ്- ജൂണ്‍ മാസങ്ങളിലാണ് ലോകകപ്പ് നടത്താറുള്ളത്. എന്നാല്‍ ഖത്തറിന്റെ പ്രത്യേക കാലാവസ്ഥ പരിഗണിച്ചാണ് ഫിഫ തീയതികള്‍ മാറ്റിയത്.

ചരിത്രത്തില്‍ ആദ്യമായാണ് ഈ മാസങ്ങളില്‍ ലോകകപ്പ് അരങ്ങേറുന്നത്. മെയ്- ജൂണ് മാസങ്ങളില്‍ ഖത്തറിലെ അസഹനീയ ചൂട് കളിക്കാര്‍ക്കും കാണികള്‍ക്കും ഒരേ പോലെ ബുദ്ധിമുട്ടാകും എന്നത് കണ്ടാണ് ഫിഫ പ്രത്യേക പരിഗണന നല്‍കി തിയതി മാറ്റിയത്.

Leave a Reply