ഖനന അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഹേമന്ത് സോറനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
26

ഖനന അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഹേമന്ത് സോറനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെയാണ് ഹേമന്ത് സോറനെ ഇഡി അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തത്. ഇഡി അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനം സോറന്‍ രാജി വെച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനുശേഷമേ തന്നെ അറസ്റ്റ് ചെയ്യാവൂ എന്ന സോറന്റെ ആവശ്യം ഇ ഡി അംഗീകരിക്കുകയായിരുന്നു. ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇ ഡി അറസ്റ്റ് രേഖപ്പെടുത്തിയത്.കേസില്‍ നേരത്തെ നല്‍കിയ 7 സമന്‍സുകളിലും ഔദ്യോഗിക തിരക്ക് ചൂണ്ടിക്കാട്ടി ഹേമന്ത സോറെന്‍ ഒഴിഞ്ഞ് മാറിയിരുന്നു. ഇ.ഡിയുടെ നടപടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. കേസില്‍ സോറന്റെ അടുത്ത അനുയായികളുടെ വസതികളില്‍ നടത്തിയ റെയ്ഡില്‍ ഏതാണ്ട് 50 കോടിയിലധികം സ്വത്തുവകകള്‍ കണ്ടുകെട്ടിയിരുന്നു.സോറന്റെ വസിതിയില്‍ മണിക്കൂറുകള്‍ നടത്തിയ തെരച്ചിലിനൊടുവില്‍ ഇ ഡി സംഘം 36 ലക്ഷം രൂപയും ചില നിര്‍ണായക രേഖകളും കണ്ടെടുത്തിരുന്നു. ഹേമന്ത് സോറന്‍ രാജിവെച്ചതോടെ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എംഎല്‍എമാര്‍ നിലവില്‍ ഗതാഗതി മന്ത്രിയായ ചംപൈ സോറനെ ഝാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.

Leave a Reply