കൊച്ചി: ഒന്നു മുതല്‍ 12-ാം ക്ലാസ് വരെ ഒരു കുടക്കീഴിലാക്കുന്ന ഖാദര്‍കമ്മീഷന്‍ റിപ്പോര്‍ട്ട് നലപ്പാക്കുന്നത് സ്റ്റേ ചെയത് കോടതി ഉത്തരവ് തുടരും. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സര്‍്കകാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ കൈ പൊള്ളിയ സ്ഥിതിയാണ്. ഒറു റിപ്പോര്‍ട്ട് നടപ്പാക്കുകയാണെങ്കില്‍ അത് നടപ്പാക്കുന്നതിനു മുമ്പ് എല്ലാവരുടേയും അഭിപ്രായം കേള്‍ക്കേണ്ടതുണ്ടെന്നു കോടതി നിരീക്ഷിച്ചു. എന്നാല്‍ കെ.ഇആര്‍ ചട്ടം നടപ്പാക്കുന്നതിന് ഈ കോടതി സ്റ്റേ തടസമാകില്ലെന്നും വ്യക്തമാക്കി. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ. വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെയാണ് പരിഷ്‌കാരം നടപ്പാക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമസഭയില്‍ ആലോചിക്കാതെയും സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കാതെയും വിദ്യാഭ്യാസരംഗത്ത് ഇത്ര വലിയ പരിഷ്‌കരണം കൊണ്ടു വന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷവും പ്രതിപക്ഷ അധ്യാപകസംഘടനകളും ആരംഭം മുതലേ പ്രതിഷേധവുമായി ശക്തമായി രംഗത്തുണ്ടായിരുന്നു. . ഡോ.എം.എ ഖാദര്‍ ചെയര്‍മാനും ജി ജ്യോതിചൂഢന്‍, ഡോ സി രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായിട്ടാണ് സമിതി . സമിതി രണ്ടുഘട്ടങ്ങളിലായാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. എന്നാല്‍ ആദ്യഘട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ തുടക്കത്തില്‍ റി്പപോര്‍ട്ട് നടപ്പാക്കാന്‍ നീക്കം നടത്തിയത് ആലോചനകലൊന്നുമില്ലാതെയായിരുന്നുവെന്ന് പ്രതിപക്ഷ സംഘടനകള്‍ തുടക്കംമുതലേ ഉന്നയിച്ച കാര്യമാണ്. കോടതി സ്റ്റേ പിന്‍വലിക്കില്ലെന്ന കര്‍ശന നിലപാട് സ്വീകരിച്ചതോടെ ഇനി എന്തെന്ന ചോദ്യമാണ് വിദ്യാഭ്യാസ വകുപ്പിനു മുന്നിലുള്ളത്.