Friday, July 5, 2024
HomeLatest Newsഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ഹമാസ് ഇന്റലിജന്‍സ് മേധാവിയുടെ വീടിന് നേര്‍ക്ക് ബോംബാക്രമണം;  ഹമാസിനെ പിന്തുണച്ച്...

ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ഹമാസ് ഇന്റലിജന്‍സ് മേധാവിയുടെ വീടിന് നേര്‍ക്ക് ബോംബാക്രമണം;  ഹമാസിനെ പിന്തുണച്ച് ഹിസ്ബുള്ളയും

ടെല്‍ അവീവ്: പശ്ചിമേഷ്യയെ ചോരക്കളമാക്കി ഇസ്രയേലും ഹമാസും ആക്രമണം ശക്തമാക്കുന്നു. ഹമാസ് നുഴഞ്ഞുകയറ്റക്കാരെ തുരത്താന്‍ എട്ടിടത്ത് യുദ്ധം തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം സൂചിപ്പിച്ചു. ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശത്തു നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ഹമാസ് കടന്നുകയറിയ 22 മേഖലകളെ മോചിപ്പിച്ചതായും സൈനിക വക്താവ് പറഞ്ഞു. 

അതിനിടെ ഹമാസിന് പിന്തുണ അറിയിച്ച് ലെബനനില്‍ നിന്നും ഇസ്രയേല്‍ അധീന പ്രദേശങ്ങളിലേക്ക് മോര്‍ട്ടാര്‍ ആക്രമണങ്ങള്‍ ഉണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഹിസ്ബുല്ല എറ്റെടുത്തു. വടക്കന്‍ ഇസ്രയേലിലെ, ലെബനന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള മൗണ്ട് ഡോവ് മേഖലയിലെ മൂന്നു സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. 

എന്നാല്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ഹിസ്ബുല്ല ആക്രമണത്തിനെതിരെ ഇസ്രയേല്‍ സൈന്യം തിരിച്ചടിച്ചു. ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ഇപ്പോഴത്തെ യുദ്ധത്തില്‍ ഇടപെടരുതെന്ന് ലെബനന് ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 

ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ശക്തമായ ആക്രമണത്തില്‍ ഖാന്‍ യൂനിസ് മോസ്‌ക് തകര്‍ന്നു. ഗാസ പിടിക്കുക ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈനികനീക്കം ശക്തമാക്കി. ഹമാസ് ഇന്റലിജന്‍സ് മേധാവിയുടെ വീടിന് നേര്‍ക്ക് ബോംബാക്രമണം നടത്തി. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 313 പേര്‍ മരിച്ചു. രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments