ഗൾഫിൽ 233 മലയാളി ജീവനുകളെടുത്ത് കോവിഡ്

0
67

ദുബായ്

ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഖത്തറില്‍ രണ്ടു പേരും സൗദിയില്‍ ഒരാളും മരിച്ചു. തൃശൂര്‍ കേച്ചേരി സ്വദേശി അബ്ദുല്‍ ജബ്ബാര്‍, കോഴിക്കോട് കൊയിലാണ്ടി സ്വദേശി രഹ്ന ഹാഷിം എന്നിവരാണ് ദോഹയില്‍ മരിച്ചത്.

അബ്ദുല്‍ ജബ്ബാര്‍ കൊവിഡ് സ്ഥിരീകരിച്ച് രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു. 67 വയസ്സായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് ഹമദ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് രഹ്ന ഹാഷിം മരിച്ചത്. 53 വയസായിരുന്നു. ഇതോടെ ഖത്തറില്‍ മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി.

കൊല്ലം ചവറ മുകുന്ദപുരം സ്വദേശി സുദര്‍ശനന്‍ നാരായണനാണ് കൊവിഡ് ബാധിച്ച് സൗദി അറേബ്യയിലെ ദമാമില്‍ മരിച്ചത്. ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഇതോടെ സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 75 ആയി. ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. ആറ് ഗള്‍ഫ് രാജ്യങ്ങളിലുമായി 233 മലയാളികളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Leave a Reply