ഗൾഫ് രാജ്യങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ടുകൾ. 2279 പേരാണ് ഗൾഫ് രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധ സ്‌ഥിരീകരിക്കപ്പെട്ടവർ. സൗദി അറേബ്യാ-133, യു എ ഇ -85, ബഹ്‌റൈൻ-27, ഒമാൻ -15, കുവൈറ്റ്-4, ഖത്തർ-25 എന്നിങ്ങനെയാണ് ബുധനാഴ്ച പുതിയതായി രോഗം സ്‌ഥിരീകരിക്കപ്പെട്ടവർ.
കൊറോണ വ്യാപനം കൂടിയതോടെ നിയന്ത്രഞങ്ങളും കൂടുതൽ കർശനമാക്കി. അവശ്യവസ്തുക്കൾ ഒഴികെയുള്ള എല്ലാ സാമഗ്രികളും വിൽക്കുന്ന ഷോപ്പുകൾ അടച്ചിടും. സ്വകാര്യ സ്‌ഥാപനങ്ങളിലെ ജോലിക്കാർ ഓൺലൈൻ വഴി ജോലി ചെയ്യുന്ന സംവിധാനം ഏർപ്പെടുത്തി.