‘ചക്ക’ ഔദ്യോഗിക ഫലമാക്കിയത് പോലെ, ‘തെറി’ ഔദ്യോഗിക ഭാഷയാക്കണം; തിരുവഞ്ചൂര്‍ രാധാകൃഷണന്‍

0
44

തിരുവനന്തപുരം: ചക്കയെ ഔദ്യോഗിക ഫലമാക്കിയതു പോലെ, ‘തെറി’ ഔദ്യോഗിക ഭാഷയാക്കണമെന്ന് നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷണന്റെ പരിഹാസം. സംസ്ഥാനത്ത് അടിക്കടി നടക്കുന്ന പൊലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ടാണ് തിരുവഞ്ചൂരിന്റെ പരിഹാസം.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ ക്രമസമാധാനനില ഭദ്രമാണെന്നും സര്‍ക്കാരിന്റെ പൊലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ വകുപ്പ് തല നടപടി എടുത്തിട്ടുണ്ടെന്നും നിയമമന്ത്രി എ.കെ ബാലന്‍ മറുപടി പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പൊലീസിലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Leave a Reply