കൊച്ചി:കെഎസ്ആര്‍ടിസി ഇരാറ്റുപേട്ട ‘ചങ്ക് ബസിനെ’ കൈവിടാതെ തിരികെയെത്തിച്ച ആ പെണ്‍കുട്ടിയെ ഒടുവില്‍ തിരിച്ചറിഞ്ഞു!. ഡിഗ്രി വിദ്യാര്‍ത്ഥിനി റോസ്മിയായാണ് കെഎസ്ആര്‍ടിസി ഇരാറ്റുപേട്ട ബസ് മാറ്റിയതിനെതിരെ ഡിപ്പോയില്‍ ഫോണ്‍വിളിച്ചത്. പെണ്‍കുട്ടിയും കൂട്ടുകാരികളും എംഡി ടോമിന് തച്ചങ്കിരിയുമായി അദ്ദേഹം ആവശ്യപ്പെട്ടത്പ്രകാരം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ആദ്യം പേരും വിവരവും വെളിപ്പെടുത്താന്‍ മടിച്ചതിനാലാണ് അജ്ഞാതയായി തന്നെ ഫോണ്ചെയ്തതെന്ന് റോസ്മി പറഞ്ഞു. ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കെഎസ്ആര്‍ടിസി എംഡി തന്നെ നേരിട്ട് ഇടപ്പെട്ട് ആലുവയിലേക്ക് മാറ്റിയ ഇരാറ്റുപേട്ട വേണാട് ബസ് ആര് സി 140 തിരിച്ചു ഈരാറ്റുപേട്ട ഡിപ്പോയില്‍ എത്തിക്കുകയും ചെയ്തു.
പിന്നീട് ബസിന് ചങ്കെന്ന പേര് നല്കാന് നിര്‍ദ്ദേശം നല്‍കിയത് കെഎസ്ആര്‍ടിസി എംഡി തന്നെയാണ്. ബസിന്റെ മുന്‍വശവും പിറക് വശവും ഹൃദയത്തിന്റെ പ്രതീകമായി ലൗ ചിഹ്നവും ഒപ്പം ചങ്കെന്ന പേരും ബസില്‍ പതിപ്പിക്കുകയും ചെയ്തു.കെഎസ്ആര്‍ടിസിയുടെ വലിയ ഫാനാണ് താനെന്നും ബസ് നഷ്ടപ്പെടുമോയെന്ന ഭയത്താലാണു വിളിച്ചതെന്നും ജോസ്മി ടോമിന് തച്ചങ്കരിയോട് പറഞ്ഞു. ആ വണ്ടിയിലാണു വീട്ടിലേക്കെത്തുന്നത്. നല്ല ഓര്‍മ്മകളുള്ളതിനാല്‍ ബസ് നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാനേ കഴിഞ്ഞില്ല. സംഭാഷണം ഇത്രവേഗം പ്രചരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും റോസ്മി പറഞ്ഞു.
‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാര്‍. എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത്? ആലുവ ഡിപ്പോയില്‍ ഇത്ര ദാരിദ്ര്യമാണോ?’ജോസ്മി കെഎസ്ആര്‍ടിസിയില്‍ പരാതിപ്പെട്ടപ്പോള്‍ പറഞ്ഞ വാക്കുകളായിരുന്നിവ.ഇങ്ങേ തലക്കല്‍ ചോദ്യം കേട്ട് പകച്ചത് ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഇന്‍സ്പെക്ടര്‍ സി.ടി.ജോണി.
ഒരു പെണ്‍കുട്ടി ഇത്രയധികം കെഎസ്ആര്‍ടിസി ബസിനെ ആരാധിക്കുന്നെന്നും അതിനായി കൊണ്ടിപോയ വണ്ടി തിരികെ എത്തിച്ച ശ്രമത്തേയും മലയാളികള്‍ക്കിടയില്‍ റോസ്മിയെ ശരവേഗത്തില്‍ താരമാക്കുകയായിരുന്നു. കോട്ടയത്തെ ഡിഗ്രി വിദ്യാര്‍ഥിയാണ് ജോസ്മി. കെഎസ്ആര്‍ടിസി എംഡിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട പത്രക്കുറിപ്പ് കെഎസ്ആര്‍ടിസി തന്നെ പുറത്തുവിടുകയും ചെയ്തു.