തിരുവനന്തപുരം: എസ്എഫഐ യൂണിറ്റി കമ്മിറ്റി നിര്‍മിച്ച യൂണിയന്‍ ഓഫീസ് നിര്‍മാണത്തിന് കോളജ് അധികൃതര്‍ നിര്‍മാണത്തുക അനുവദിക്കണമെന്ന വിചിത്ര ആവശ്യം. തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളജിലാണ് ഇത്തരത്തിലരു നിര്‍മാണവും നിര്‍മാണച്ചിലവിനായി കോളജ് അധികൃര്‍ക്കുനേരെ സമ്മര്‍ദവും. ചട്ടം ലംഘിച്ചാണ് യൂണിയന്‍ ഓഫീസിനുവേണ്ടി മുറി നിര്‍മിച്ചത. ഇതിന് അനുമി നല്കിയത് ആരാണെന്ന ചോദ്യ ബാക്കി എസ്എഫ്‌ഐയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം കാര്യവട്ടം ഗവണ്‍മെന്റെ കോളജില്‍ നിലവിലെ യൂണിയന്‍ ഓഫീസ് പൊളിച്ചതോടെയാണ് സമാന്തര നിര്‍മാണം എസ്എഫ്‌ഐ നടത്തിയത്. കാമ്പസിനുള്ളില്‍ റോഡ് നിര്‍മിക്കാനായിരുന്നു നിലവിലെ യൂണിയന്‍ കേന്ദ്രം ഇടിച്ച് നിരത്തിയത്. പ്രിന്‍സിപ്പലിന്‍രെ മൗനാനുവാദത്തോടെയാണ് നിര്‍മാണം നടത്തിയതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. എസ്എഫ്‌ഐ യൂണിറ്റിന് കോളജ് പണം നല്‍കണമെന്ന ആവശ്യം സ്റ്റാഫ് കൗണ്‍സില്‍ കൂടി തള്ളിയതോടെ നിര്‍മാണത്തിന് മൗനാനുവാദം നല്കിയ പ്രിന്‍സിപ്പല്‍ പ്രതിരോധത്തിലാകുകയാണ്