ദേശീയ ചലച്ചിത്ര പുരസ്‌കാരം നിരസിച്ച താരങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരാടി രംഗത്ത്. ചാനലുകാര്‍ നല്കുന്ന അവാര്‍ഡിനായി എന്തും സഹിക്കുന്ന നടന്മാരുടെ നാടാണ് ഇതെന്നും താന്‍ യേശുദാസിനും ജയരാജിനും ഒപ്പമാണെന്നും ഹരീഷ് പറയുന്നു. സംവിധായകന്‍ അലി അക്ബറും അവാര്‍ഡ് നിരസിച്ചവര്‍ക്കെതിരേ രംഗത്തു വന്നിട്ടുണ്ട്.
പണ്ട് കോഴിക്കോട് കോര്‍പറേഷന്‍ നടത്തിയ നാടകത്തില്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ വാങ്ങിക്കാന്‍ പോകാന്‍ പറ്റിയിരുന്നില്ലെന്നും പിന്നീട് ഓഫീസ് ജീവനക്കാരനാണ് തനിക്ക് അവാര്‍ഡ് സമ്മാനിച്ചതെന്നും ഹരീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്
ഏകദേശം ഒരു 25 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഓര്‍മ്മയാണ്. ഒരു കോര്‍പ്പറേഷന്‍തല നാടക മല്‍സരത്തില്‍ സമ്മാനം കിട്ടി. പക്ഷെ സമ്മാനദാന ചടങ്ങില്‍ പോകാന്‍ പറ്റിയില്ല. കാരണം അന്ന് മറ്റൊരു സ്ഥലത്ത് നാടകമുണ്ടായിരുന്നു. പിന്നിട് സമ്മാനം വാങ്ങുന്നത് കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിലെ ഒരു മുറിയില്‍ വെച്ച്. സമ്മാനം തരുന്നത് ആ ഓഫിസിലെ ഒരു ജീവനക്കാരന്‍. അതു കൊണ്ട് ആ സമ്മാനത്തിന്റെ ഒരു തിളക്കവും നഷ്ടപെട്ടില്ല. തരുന്ന വിക്ത്യയെക്കാള്‍ പ്രാധാന്യം കിട്ടുന്ന സമ്മാനത്തിനു തന്നെയാണ്.
ചാനല്‍ മുതലാളിമാരുടെ സകല കോമാളിത്തങ്ങളും മണിക്കുറുകളോള്ളം സഹിച്ച് ഊരും പേരും അറിയാത്ത സ്‌പോണ്‍സര്‍മാരുടെ മുന്നില്‍ വിനീതവിധേയരായി അവാര്‍ഡുകള്‍ വാങ്ങുന്നവരാണ് ഏല്ലാവരും എന്ന് ഓര്‍ത്താല്‍ നന്ന്. ദാസേട്ടനോടപ്പം …. ജയരാജേട്ടനോടപ്പം….