Saturday, November 23, 2024
HomeNewsKerala'ചാനൽ ചർച്ചകളിലൂടെയല്ല ഗവർണറും സർക്കാരും തമ്മിലുള്ള ആശയ വിനിമയം നടത്തേണ്ടത്, അതിന് അതിന്റേതായ രീതിയുണ്ട്'; പി.രാജീവ്

‘ചാനൽ ചർച്ചകളിലൂടെയല്ല ഗവർണറും സർക്കാരും തമ്മിലുള്ള ആശയ വിനിമയം നടത്തേണ്ടത്, അതിന് അതിന്റേതായ രീതിയുണ്ട്’; പി.രാജീവ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിൽ പ്രതികരിച്ച് വ്യവസായ മന്ത്രി പി.രാജീവ്. മുഖ്യമന്ത്രി പ്രതികരിക്കാൻ നിർബന്ധിതനാവുകയായിരുന്നു. സർക്കാർ പ്രവർത്തിക്കുന്നത് ഭരണഘടനാ സംവിധാനത്തിനകത്ത് നിന്നും അതിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുമാണ്. ചാനൽ ചർച്ചകളിലൂടെയല്ല ഗവർണറും സർക്കാരും തമ്മിലുള്ള ആശയവിനിമയം നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.പുതിയ ആശയങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും കാര്യത്തിൽ വ്യക്തതവരുത്തേണ്ടതുണ്ടെങ്കിലോ അത് നടത്തേണ്ടത് ചാനലുകളിലൂടെയല്ല. അതിന് അതിന്റേതായ രീതിയുണ്ട്. അത് അദ്ദേഹത്തിനും അറിയുന്ന കാര്യമാണെന്നും അതനുസരിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.ചില പ്രതികരണങ്ങൾ ഉണ്ടായപ്പോൾ അതിൽ പൊതുസമൂഹത്തിന് മുന്നിൽ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നു. അതാണ് അദ്ദേഹം ചെയ്തത്. ബില്ലുകളുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നത് ഉൾപ്പെടയുള്ള കാര്യങ്ങളിൽ ഇതല്ല ഗവർണർ സ്വീകരിക്കേണ്ടിയിരുന്ന രീതിയെന്നും പി. രാജീവ് പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments