ചിരിയുടെ തിരുമേനിയ്ക്ക് ഇന്ന് 103

0
22

മാർത്തോമാ സഭയുടെ വലിയ മെത്രോപ്പോലീത്ത ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനിയ്ക്ക് ഇന്ന് 103 വയസ്. ഹാസ്യത്തിന്റെ മേമ്പൊടി ചാർത്തിയ പ്രസംഗങ്ങളിലൂടെ വിശ്വാസി സമൂഹത്തിന് മാത്രമല്ല പൊതുസമൂഹത്തിനും പ്രിയങ്കരനാണ് ഈ വലിയ ഇടയൻ.

കുമ്പനാട് അടങ്ങാപ്പുറത്ത് കലമണ്ണിൽ കെ.ഇ.ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-ന് ജനിച്ച ധർമിഷ്ഠൻ എന്ന ഫിലിപ്പ് ഉമ്മൻ 1999 ഒക്ടോബർ 23-ന് ഡോ. അലക്സാണ്ടർ മാർത്തോമാ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായാണ് സഭയുടെ 20-ാമത്തെ തലവനായത്. 2007-ഒക്ടോബർ ഒന്നിന് ശാരീരിക ബുദ്ധിമുട്ട് കാരണം സ്ഥാനത്യാഗം ചെയ്ത മാർ ക്രിസോസ്റ്റത്തിനെ സഭയുടെ വലിയ മെത്രാപ്പൊലീത്തയായി അവരോധിച്ചു. പദവികൾ ഒഴിഞ്ഞ ശേഷം പൂർണമായി ജീവകാരുണ്യ പ്രവർത്തനത്തിൽ ഏർപ്പെട്ട് ജീവിക്കുന്ന മാർ ക്രിസോസ്റ്റത്തിന് 2018-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കോവിഡ് 19 പശ്ചാത്തലത്തിൽ ആഘോഷങ്ങൾ മാറ്റിവെച്ചുള്ള ആഘോഷങ്ങളാണ് നടത്തുക

Leave a Reply