ചീത്ത കൊളസ്ട്രോള്‍ ഉണ്ടോ? എന്നാല്‍ ഏത്തപ്പഴം ബെസ്റ്റാ!

0
32

ഏത്തപ്പഴം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഫലമാണ്. സ്വന്തം വീടുകളില്‍ രാസവളങ്ങള്‍ ചേര്‍ക്കാതെ മലയാളികള്‍ കൂടുതല്‍ ഉദ്പാദിപ്പിക്കുന്ന ഫലങ്ങളില്‍ ഒന്നാണ് ഏത്തപ്പഴം. ഏത്തപ്പഴം കഴിച്ച് വിശപ്പ് മാറ്റാം എന്നതല്ലാതെ അതിന്റെ ഗുണങ്ങള്‍ എന്താണെന്ന് നമ്മളില്‍ എത്ര പേര്‍ക്ക് അറിയാം…?

ദിവസവും ഒരു ഏത്തപ്പഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്ട്രോളിനെ അകറ്റി നിര്‍ത്താമെന്ന് പഠനങ്ങള്‍. ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും. ഒപ്പം നല്ല കൊളസ്‌ട്രോളിന്റെ തോതു നിലനിര്‍ത്തുന്നതിനു സഹായകമാവും. കൂടാതെ സോഡിയവും കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയഏത്തപ്പഴം ശരീരത്തിലെ ബിപി നിയന്ത്രിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തുന്നു. അതിനാല്‍ ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റു ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കും.

Leave a Reply