കോഫി പ്രേമികളുടെ ഇടയിലും സമൂഹ മാധ്യമങ്ങളിലും ഡാൽഗോന കോഫി തരംഗമാവുകയാണ്. മൂന്ന് ചേരുവകൾ കൊണ്ട് നിമിഷങ്ങൾ കൊണ്ട് തയ്യാറാക്കാവുന്ന ഡാൽഗോന കോഫി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

ചേരുവകൾ
ഇൻസ്റ്റന്റ് കോഫീ പൗഡർ – 3 ടീസ്പൂൺ
പഞ്ചസാര – 4 ടീസ്പൂൺ
പാൽ – ഒരു ഗ്ലാസ്

തയ്യാറാക്കുന്ന വിധം
കോഫി പൗഡറും പഞ്ചസാരയും 3 സ്പൂൺ ചൂടുവെള്ളത്തിൽ ബീറ്റർ ഉപയോഗിച്ചോ സ്പൂൺ കൊണ്ടോ ക്രീം രൂപത്തിൽ ആവുന്നത് വരെ നന്നായി അടിച്ചെടുക്കുക.
ശേഷം ഒരു ഗ്ലാസിൽ രണ്ടോ മൂന്നോ ഐസ് ക്യൂബ് ഇട്ടതിനു ശേഷം തിളപ്പിച്ച് ആറിയതിന് ശേഷം ഫ്രിഡ്ജ്ൽ വെച്ച് തണുപ്പിച്ച പാൽ മുക്കാൽ ഗ്ലാസ് ഒഴിക്കുക. ഇതിന് ശേഷം നേരത്തെ തയ്യാറാക്കിയ ക്രീം പാലിന് മുകളിൽ ഒഴിച്ച് ഇളക്കി കുടിയ്ക്കാം
