ശീതളപാനീയങ്ങൾ ശീലമാക്കിയവരാണ് നമ്മളെല്ലാവരും. എന്നാൽ ചെറുചൂടുവെള്ളം ശീലമാക്കിയാൽ കിട്ടുന്ന ഗുണങ്ങൾ വളരെയേറെയാണ്.
- അമിതഭാരം കുറയ്‌ക്കാം
രാവിലെ കാപ്പിയ്ക്കും ചായക്കും പകരം ചെറു ചൂടുവെള്ളത്തിൽ തേനോ നാരങ്ങാനീരോ ചേർത്ത് കുടിച്ചാൽ ശരീരഭാരം കുറയും. ചൂടുവെള്ളം ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ അലിയിക്കുന്നു.
- ദഹനത്തിനും ശോധനത്തിനും
ആഹാരശേഷം ചൂടുവെള്ളം കുടിച്ചാൽ കൊഴുപ്പടങ്ങിയ പദാർത്ഥങ്ങൾ കട്ടിയാകുന്നത് തടയും. ഇത്h ശരിയായ ദഹനവും ശോധനയും ഉറപ്പാക്കുന്നു.
- സൗന്ദര്യം നിലനിർത്താൻ
ചൂടുവെള്ളം കുടിയ്ക്കുമ്പോൾ ശരീര താപനില കൂടുകയും വിയർപ്പ് ഉണ്ടാവുന്നതിന് കാരണമാവുകയും ചെയ്യുന്നു. വിയർക്കുമ്പോൾ ചർമ്മത്തിലെ ഹാനികരമായ രാസവസ്തുക്കൾ പുറന്തള്ളപ്പെടും. കൂടാതെ ചർമ്മത്തിന്റ വരൾച്ചയും ഒഴിവാക്കുന്നു. ചർമ്മത്തിലെ അഴുക്കും പൊടിപടലങ്ങളും പോകുന്നത് മുഖക്കുരു ഇല്ലാതാക്കാൻ കാരണമാവുന്നു.
- ചൂടുവെള്ളം കുടിയ്ക്കുന്നത് ശിരോചർമ്മത്തിന് ഗുണകരമാവുകയും തലമുടിയ്ക്ക് ആരോഗ്യവും തിളക്കവും നൽകുമെന്നും താരൻ ഇല്ലാതാക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.
5 രാവിലെ വെറും വയറ്റിൽ ചൂടുവെള്ളം കുടിയ്ക്കുന്നത് മലബന്ധം ഉണ്ടാവുന്നത് തടയും. ശരീരത്തിൽ ജലാംശം ഇല്ലാതെg വന്നാലാണ് മലബന്ധം ഉണ്ടാവുക.
6 ആർത്തവ സമയത്ത് അടിവയറ്റിലെ പേശികൾ വലിഞ്ഞുമുറുകി ഉണ്ടാവുന്ന വേദന ചൂടുവെള്ളം കുടിക്കുമ്പോൾ കുറയും. ചൂടുവെള്ളം പേശികളുടെ അയവിനെ സഹായിക്കുന്നു.
7 ത്വക്കിന് സംരക്ഷണം നൽകുന്നു
ത്വക്കിൽ ഫ്രീറാഡിക്കലുകൾ ഉണ്ടാവുന്നത് ചൂടുവെള്ളം തടയുന്നു. ശരീരത്തിന് വേണ്ട പോഷകങ്ങളെ ആഗീകരണം ചെയ്യാനും സഹായിക്കുന്നു.
മൂഡ് വ്യതിയാനം , ഏകാഗ്രത, ഓർമ്മക്കുറവ്, തലവേദന എന്നിവയ്ക്ക് നല്ലതാണ് ചൂടുവെള്ളം. കഫം ഇളകി പോരുവാനും തൊണ്ടയിലെ അസ്വസ്‌ഥതകൾ ഉണ്ടാവാതിരിക്കുവാനും ചൂടുവെള്ളം സഹായിക്കുന്നു