ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ നേരിട്ടുവന്ന് വോട്ട് ചോദിച്ചെന്ന് കെ.എം.മാണി

0
34

കോട്ടയം:ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ നേരിട്ടുവന്ന് വോട്ട് ചോദിച്ചെന്ന് കെ.എം.മാണി. തിരുവനന്തപുരത്ത് വന്ന് സജി ചെറിയാന്‍ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. കേരളത്തിലെ ഏതെങ്കിലും മണ്ഡലത്തില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിക്കാന്‍ സിപിഐയ്ക്ക് ആകുമോ. മുന്നണിപ്രവേശനത്തിന് കേരളാ കോണ്‍ഗ്രസ് ആരോടും ആവശ്യപ്പെട്ടിട്ടില്ല. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സജി ചെറിയാന്‍ രണ്ട് ദിവസം മുമ്പ് തന്നെ വിളിച്ച് കാണാന്‍ വന്നോട്ടെ എന്ന് ചോദിച്ചു. വ്യാഴാഴ്ച നേരിട്ടുവന്ന് വോട്ട് ചോദിച്ചു സഹായവും ചോദിച്ചു. ഈ സാഹചര്യത്തില്‍ വോട്ടുവേണ്ട എന്ന് പറയുന്ന മറ്റ് നേതാക്കളുടെ പ്രതികരണത്തില്‍ കാര്യമില്ല.

ചെങ്ങന്നൂരില്‍ ആരെ പിന്തുണക്കണമെന്ന് പാര്‍ട്ടി പിന്നീട് തീരുമാനിക്കും. കേരള കോണ്‍ഗ്രസ് വിഷയത്തില്‍ സിപിഐഎം-സിപിഐ ചര്‍ച്ചനടത്തിയത് വിചിത്രമാണ്. കേരളത്തില്‍ ഏതെങ്കിലും മണ്ഡലത്തില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിക്കാന്‍ സിപിഐ തയ്യാറാകുമോ എന്ന് അദ്ദേഹം ചോദിച്ചു. മുന്നണി പ്രവേശനത്തിന് കേരള കോണ്‍ഗ്രസ് ആരോടും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply