ചെങ്ങന്നൂരില്‍ പിന്തുണ തേടി യുഡിഎഫ് നേതാക്കള്‍ മാണിയെ കാണും

0
31
പാലാ: ചെങ്ങന്നൂരില്‍ പിന്തുണ തേടി യുഡിഎഫ് നേതാക്കള്‍ കെ.എം മാണിയെ കാണും. മാണിയുടെ പാലായിലെ വസതിയിലായിരിക്കും കൂടിക്കാഴ്ച. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, എംഎം ഹസ്സന്‍ എന്നിവരാണ് സംഘത്തിലുള്ളത്. ചെങ്ങന്നൂരില്‍ കെ.എം മാണി രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനിരിക്കെയാണ് കൂടിക്കാഴ്ച.

ചെങ്ങന്നൂരില്‍ കൈക്കൊള്ളേണ്ട നിലപാടില്‍ കേരള കോണ്‍ഗ്രസില്‍ തന്നെ ഭിന്നത രൂക്ഷമായെന്ന വാര്‍ത്തകളും യുഡിഎഫ് നീക്കത്തിന് കാരണമായി. ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളാന്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റിയില്‍ തീരുമാനമായിരുന്നില്ല.

പിന്നീട് ആര്‍ക്ക് വേണ്ടിയും പരസ്യപ്രചാരണത്തിന് ഇറങ്ങില്ല എന്ന തന്ത്രപരമായ നിലപാടും മണി പ്രഖ്യാപിച്ചിരുന്നു.

Leave a Reply