Friday, November 22, 2024
HomeNewsKeralaചെങ്ങന്നൂരില്‍ പോര് മുറുകുന്നു ; യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

ചെങ്ങന്നൂരില്‍ പോര് മുറുകുന്നു ; യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

ആലപ്പുഴ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗം ചൂടുപിടിക്കുന്നു. യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകമാര്‍ രാവിലെ 11 മണിക്ക് ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് പ്രവര്‍ത്തകരോടൊപ്പം എത്തിയാകും വിജയകുമാറിന്റെ പത്രിക സമര്‍പ്പണം.

ബിജെപി സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍ പിള്ളയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് ശ്രീധരന്‍പിള്ള പത്രിക സമര്‍പ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്തും ഇന്ന് പത്രിക സമര്‍പ്പിക്കും. ഉച്ചയ്ക്ക് 12 നാകും എഎപി സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ബുധനാഴ്ചയാണ് പത്രിക സമര്‍പ്പിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ യുഡിഎഫിന്റെ വാഹന പര്യടനത്തിനും തുടക്കമാകും. ഉച്ചയ്ക്ക് രണ്ടിന് തേവന്‍വണ്ടൂരില്‍ കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരനാണ് പര്യടനം ഉദ്ഘാടനം ചെയ്യുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്നുമുതല്‍ ചെങ്ങന്നൂരില്‍ പ്രചാരണരംഗത്ത് സജീവമാകും.

പ്രധാന മുന്നണികളുടെ നേതാക്കളെല്ലാം ചെങ്ങന്നൂരിലുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതോടെ കൂടുതല്‍ പ്രമുഖരെ മണ്ഡലത്തിലെത്തിക്കാനാണ് പദ്ധതി. ഭവനസന്ദര്‍ശനവും വാഹനപര്യടനും ഒരുമിച്ച് കൊണ്ടുപോകാനാണ് ബിജെപിയുടെ തീരുമാനം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments