ജനങ്ങളോട് മോശമായി പെരുമാറുന്ന പൊലിസുകാര്‍ക്കെതിരേ നടപടി: മുന്നറിയിപ്പുമായി ഡി.ജി.പി

0
45

തിരുവനന്തപുരം: പൊലിസുകാര്‍ക്ക് മുന്നറിയിപ്പുമായി ഡി.ജി.പി. ജനങ്ങളോട് മോശമായി പെരുമാറുന്ന പൊലിസുകാര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ മുന്നറിയിപ്പ്.

ഇത്തരം വിഷയങ്ങളില്‍ കുറ്റക്കാരെ ശിക്ഷിക്കുമെന്നും ഒരാള്‍ മാത്രം ശിക്ഷിക്കപ്പെടുന്നത് കൊണ്ട് കാര്യമില്ലെന്നും ഡി.ജി.പി പറഞ്ഞു. വിഷയം പരിശോധിക്കാന്‍ ഉന്നതതല യോഗം വിളിക്കും. ആലപ്പുഴയില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനപരിശോധ നടത്തിയ പൊലിസുകാര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വാഹനപരിശോധനകളിലെ അപാകത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply