ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബിക്ക് സാധ്യത,ബംഗാൾ ഘടകത്തിന്റെ പിന്തുണ, പിണറായിയുടെ നിലപാട് നിർണായകം

0
4

സിപിഐഎം ജനറൽ സെക്രട്ടറി സ്ഥനത്തേക്ക് എം.എ ബേബിയ്ക്ക് സാധ്യതയേറുന്നു.എം എ ബേബിയെ പിന്തുണക്കാൻ ബംഗാൾ ഘടകത്തിൽ ധാരണ. പുത്തലത്ത് ദിനേശനും ടി.പി. രാമകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിൽ എത്തിയേക്കും. ബംഗാളിൽ നിന്ന് സുർജ്യ കാന്ത് മിശ്രക്ക് പകരം ശ്രീദിപ് ഭട്ടാചര്യയെ പി.ബിയിൽ ഉൾപ്പെടുത്താനും ധാരണ.കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് മൂന്ന് ഒഴിവുകളുണ്ട്. അംഗങ്ങളുടെ എണ്ണം കൂടിയത് പരിഗണിച്ച് ഒരാളെ അധികമായി ഉൾപ്പെടുത്താനാണ് സാധ്യത .സംഘടന റിപ്പോർട്ടിലെ നിർണ്ണായക ചർച്ചകൾ ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഇത്തവണയും ഇളവുണ്ടായേക്കും എന്നാണ് സൂചന. ചർച്ചകൾക്ക് ശേഷം ഇന്ന് വൈകിട്ട് കേന്ദ്ര കമ്മിറ്റി യോഗം ചേരും. ചർച്ചകൾക്ക് നാളെയാകും മറുപടി പറയുക.

Leave a Reply