‘ജയരാജനെ മുഖ്യമന്ത്രി ഒറ്റി, പിണറായി പറഞ്ഞിട്ടാണ് ജയരാജന്‍ ജാവദേക്കറെ കണ്ടത്’: വിഡി സതീശന്‍

0
30

തിരുവനന്തപുരം: ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ജയരാജന്‍ ജാവദേക്കറെ കണ്ടത്. എന്നിട്ടിപ്പോള്‍ കൂട്ടുപ്രതിയെ ഒറ്റുകൊടുക്കുകയാണ്. കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ എന്ന സ്ഥിതിയാണെന്നും വിഡി സതീശന്‍ പറഞ്ഞു. ഇപി ജയരാജന്‍ ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി വിഡി സതീശന്‍ രംഗത്തെത്തിയത്.സിപിഎം ജീര്‍ണത ബാധിച്ച പാര്‍ട്ടിയായി മാറിയോ. ഇപി- ജാവദേക്കര്‍ കൂടിക്കാഴ്ച്ച എന്തിന്.രാഷ്ട്രീയമോ ബിസിനസോ . കരുവന്നൂര്‍ അന്വേഷണം കടുപ്പിച്ചത് വോട്ടിനായാണ്. ഇപ്പോള്‍ അറസ്റ്റ് എന്ന് ഭീഷണിപ്പെടുത്തി പൊളിറ്റിക്കല്‍ ഡീലുണ്ടാക്കി. മുഖ്യമന്ത്രി എന്താണ് പ്രകാശ് ജാവദേക്കറുമായി സംസാരിച്ചത് .സി.പി.എം നേതൃത്വം മറുപടി പറയണമെന്നും സതീശന്‍ പറഞ്ഞു. ഇ.പി.ജയരാജനെതിരെ ഏതു വരെ സിപിഎമ്മിന് പോകാന്‍ കഴിയുമെന്ന് സംശയമുണ്ട്. പിണറായിക്ക് എല്ലാം അറിയാമെന്നും സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇത്ര മോശമായ തെരെഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. വോട്ടിംഗ് മെഷീന്‍ വ്യാപകമായി കേടായി. തെരെഞ്ഞെടുപ്പില്‍ ഇതനുസരിച്ച് സമയം നീട്ടി നല്‍കിയില്ല. വിശദമായ അന്വേഷണം വേണം. ആര്‍ക്കും ഉത്തരവാദിത്വമില്ലാത്ത അവസ്ഥ ഉണ്ടായെന്നും സതീശന്‍ പറഞ്ഞു.വോട്ടെടുപ്പില്‍ നടന്നത് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമോ .ഒറ്റപ്പെട്ട സംഭവമല്ല. വ്യാപകമായി പ്രശ്‌നം ഉണ്ടായി. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പോളിംഗ് ശതമാനം കുറഞ്ഞതില്‍ ഇതും ഒരു കാരണമാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടവരെ ഒഴിവാക്കിയില്ല. തെരെഞ്ഞെടുപ്പില്‍ 20-20 വിജയം ഉറപ്പാണ്. മുന്നണിയില്‍ ഒരു അപസ്വരവുമില്ലാതെയാണ് തെരെഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്. അതാ ണ് 20-20 ആത്മവിശ്വാസത്തിന് കാരണം. അത് കൂട്ടായ്മയുടെ വിജയമാണ്. ഒരു സീറ്റെങ്കിലും പോയാല്‍ പരിശോധിക്കും. തനിക്ക് ഉത്തരവാദിത്വമുണ്ടെന്നുംപ്രതിപക്ഷ നേതാവ് പറഞ്ഞു

Leave a Reply