കൊച്ചി: എസ്.സി.-എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയതിനെതിരെ ദളിത് സംഘടനകള്‍ തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ച ഹര്‍ത്താലിന് പിന്തുണയുമായി യാക്കോബ സഭ നിരണം ഭദ്രാസനാധിപന്‍ മാര്‍ ഗീവര്‍ഗ്ഗീസ് കുറിലോസ്. എസ്.സി എസ്.ടി ആക്ടില്‍ വെള്ളം ചേര്‍ക്കുന്നത് ദളിതര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ ആക്കം കൂട്ടുമെന്നാണ് ബിഷപ് അഭിപ്രായപ്പെട്ടത്.
നിയമം ലഘൂകരിക്കുന്നത് എതിര്‍ക്കേണ്ടത് സാമൂഹിക നീതിയില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിയുടെയും കടമയാണെന്നും ദളിത് സംഘടനകള്‍ തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലിന് ഐകദാര്‍ഢ്യവും പിന്തുണയും അറിയിക്കുന്നതായും ബിഷപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
പട്ടികജാതി/ പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് ഇന്ന് ദളിതര്‍ അനുഭവിക്കുന്ന പീഢനങ്ങളുടെ ആക്കം കൂട്ടും എന്നുള്ളതുകൊണ്ട് ആ നീക്കത്തെ എതിര്‍ക്കേണ്ടത് സാമൂഹിക നീതിയില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിയുടെയും കടമയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു . ഈ ആവശ്യം മുന്‍നിര്‍ത്തി വിവിധ ദളിത് സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്തിരിക്കുന്ന തിങ്കളാഴ്ചത്തെ ഹര്‍ത്താലിന് എന്റ ഐക്യദാര്‍ഢൃവും പിന്തുണയും അറിയിക്കുന്നു.’ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ജയ് ഭീം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്.