ജസ്റ്റിസ് എ കെ ത്രിപാഠി കോവിഡ് ബാധിച്ച് മരിച്ചു

0
50

ലോക്പാല്‍ സമിതി അംഗം ജസ്റ്റിസ് എ കെ തൃപാഠി കോവിഡ് ബാധിച്ച് മരിച്ചു. 62 വയസ്സായിരുന്നു. ഛത്തീസ്ഗഡ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് അജയ് കുമാർ തൃപാഠി എന്ന എ കെ തൃപാഠി.

 ഡൽഹിയിലെ ട്രോമ കെയർ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇദ്ദേഹത്തിന്‍റെ മകൾക്കും വീട്ടുജോലിക്കാരനും കോവിഡ് ബാധിച്ചിരുന്നു. എന്നാൽ ഇവർക്ക് രോ​ഗം ഭേദമായതായി സൂചനകളുണ്ട്. 

ജസ്റ്റിസ് തൃപാഠിക്ക് വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായതും മരണകാരണമായതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ജസ്റ്റിസ് തൃപാഠിയുടെ മരണത്തിൽ ലോക്പാൽ സമിതി അധ്യക്ഷൻ ജസ്റ്റിസ് പി സി ഘോഷ്, കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് എന്നിവർ അനുശോചിച്ചു

Leave a Reply