ജസ്‌നയെ പറ്റി വിവരം തരുന്നവര്‍ നൂലാമാലകളില്‍പ്പെടില്ല; പുതിയ തെളിവുകള്‍ ലഭിച്ചെന്നും ഡിജിപി

0
31

തിരുവല്ല: ജസ്‌നയുടെ തിരോധാനം സംബന്ധിച്ചുള്ള അന്വേഷണത്തില്‍ പോലീസിന് പുതിയ തെളിവുകള്‍ ലഭിച്ചതായി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ. അതെന്താണെന്ന് ഇപ്പോള്‍ വ്യക്തമാക്കാനാവില്ല.സങ്കീര്‍ണമായ അന്വേഷണസാഹചര്യമായിരുന്നു ഇതുവരെ. പുതിയ തെളിവുകള്‍ പിടിവള്ളിയായി മാറും. സംസ്ഥാന പോലീസ് ചരിത്രത്തില്‍ത്തന്നെ അപൂര്‍വമായ കേസന്വേഷണമാണ് നടക്കുന്നത്.

ജെസ്‌നയുടെ വിവരം അറിയാവുന്ന പലരും അത് പുറത്ത് പറയാന്‍ മടിക്കുന്നതായാണ് കരുതുന്നത്. വിവരം തരുന്നവര്‍ കേസന്വേഷണത്തിലെ നൂലാമാലകളില്‍പ്പെടുകയോ അവരുടെ വിവരങ്ങള്‍ പുറത്താകുകയോ ചെയ്യില്ലെന്ന് താന്‍ ഉറപ്പ് തരുന്നതായും ബെഹ്‌റ പറഞ്ഞു. അതേസമയം  ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘത്തില്‍ കൂടുതല്‍ സൈബര്‍ വിദഗ്ധരെ ചേര്‍ത്തു. മൂന്നുപേര്‍ കൂടിയാണ് വരുന്നത്. സൈബര്‍ ടീം ഇനി ജില്ലയില്‍തന്നെ ക്യാമ്പ് ചെയ്ത് പോലീസ് ടീമിനൊപ്പം പ്രവര്‍ത്തിക്കും. നേരത്തെ ഇവര്‍ ആവശ്യമുള്ളപ്പോള്‍ എത്തുകയായിരുന്നു.മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, മുക്കൂട്ടുതറ എന്നിവിടങ്ങളില്‍നിന്നുള്ള നിരീക്ഷണക്യാമറാ ദൃശ്യങ്ങള്‍ കൂടുതല്‍ വിശകലനം ചെയ്യുകയാണ് ലക്ഷ്യം.

ഓര്‍ത്തഡോക്‌സ് സഭയില്‍ ലൈംഗികചൂഷണക്കേസില്‍ ഉള്‍പ്പെട്ട വൈദികരുടെ അറസ്റ്റ് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന് ഡി.ജി.പി. പറഞ്ഞു.ഒന്‍പതു വര്‍ഷം മുമ്പുമുതല്‍ നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. ശരിയായ ദിശയിലാണ് കേസ് മുന്നേറുന്നത്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ എളുപ്പമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞുു

സിറോ മലബാര്‍ സഭയുടെ ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പക്ഷം ചേരാതെയുള്ള അന്വേഷണമാണ് നടക്കുന്നത്. ഇരുപക്ഷത്തെയും പരാതികള്‍ പരിഗണിക്കപ്പെടും.

Leave a Reply