ജിദ്ദ – കൊറോണ വ്യാപനം തടയാന്‍ ജിദ്ദ കോര്‍ണിഷ് ഇരുപത്തിനാലു മണിക്കൂറും അടച്ചതായി മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. ഒത്തുചേരലുകള്‍ തടയാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അതിര്‍ത്തി സുരക്ഷാ സേനയും ജിദ്ദ പോലീസിലെ സുരക്ഷാ കമ്മിറ്റിയും ചേര്‍ന്നാണ് ജിദ്ദ നഗരമധ്യത്തിലെ സീ ഫ്രന്റും സൗത്ത് കോര്‍ണിഷും അബ്ഹുറും ഉള്‍പ്പെട്ട കോര്‍ണിഷ് അടച്ചത്. ജിദ്ദയില്‍ പതിനഞ്ചു ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി കഴിഞ്ഞ വെള്ളിയാഴ്ച ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു