ജൂലൈ 17 ന്റെ പ്രത്യേകതകൾ

0
276

ഇന്നത്തെ പ്രത്യേകതകൾ

17-07-2020

ഇന്ന് 2020 ജൂലൈ 17, 1195 കർക്കിടകം 02, 1441ദുൽഖഅദ്‌ 25, വെള്ളി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 17 വർഷത്തിലെ 198 (അധിവർഷത്തിൽ 199)-ാം ദിനമാണ്.

➡ ചരിത്രസംഭവങ്ങൾ

“`1924 – 99 ലെ വെള്ളപ്പൊക്കം – (1924 ജൂലൈ 17 നായിരുന്നു കേരളത്തെ തകർത്തെറിഞ്ഞ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. കൊല്ലവർഷം 1099 കർക്കിടക മാസത്തിലായിരുന്നു തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ ഇതറിയപ്പെടുന്നത്. )

1762 – പീറ്റർ മൂന്നാമന്റെ കൊലപാതകത്തിനു ശേഷം കാതറിൻ രണ്ടാമൻ റഷ്യയിലെ സാർ ചക്രവർത്തിയായി.

1815 – നെപ്പോളിയൻ ബ്രിട്ടീഷ് സേനക്കു മുൻപാകെ കീഴടങ്ങി.

1918 – ബോൾഷെവിക് കക്ഷിയുടെ ഉത്തരവു പ്രകാരം റഷ്യയിലെ സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമനേയും കുടുംബാങ്ങളേയും റഷ്യയിലെ ഇപാതിയേവ് ഹൗസിൽ വച്ച് വധശിക്ഷക്ക് വിധേയരാക്കി.

1936 സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ തുടക്കം.

1968 – ഇറാഖ് പ്രസിഡണ്ട് അബ്ദുൾ റഹ്മാൻ ആരിഫ് ഒരു വിപ്ലവത്തിലൂടെ അധികാരഭ്രഷ്ടനാക്കപ്പെട്ടു. അഹ്മദ് ഹസ്സൻ അൽ-ബക്കറിനെ പുതിയ പ്രസിഡണ്ടായി ബാ അത്ത് പാർട്ടി അധികാരമേല്പ്പിച്ചു.

1973 – ഇറ്റലിയിൽ ഒരു നേത്രശസ്ത്രക്രിയക്കായി പോയ അഫ്ഘാനിസ്ഥാൻ രാജാവ് മൊഹമ്മദ് സഹീർ ഷായെ അട്ടിമറിച്ച് അദ്ദേഹത്തിന്റെ ബന്ധു മൊഹമ്മദ് ദാവൂദ് ഖാൻ അധികാരത്തിലേറി.

1976 – കിഴക്കൻ തിമൂർ ഇന്തോനേഷ്യയുടെ 27-bമത് പ്രവിശ്യയായി കൂട്ടിച്ചേർക്കപ്പെട്ടു.

2018 – യാഹൂ മെസ്സഞ്ചറിന്റെ പ്രവർത്തനം ഇന്ന് അവസാനിച്ചു“`

➡ ജന്മദിനങ്ങൾ

“`1959 – സറീന വഹാബ്‌ – ( നടി, മലയാളത്തിൽ മദനോൽസവം, ചാമരം, ആദാമിന്റെ മകൻ അബു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു)

1941 – ഭാരതിരാജ – ( പതിനാറു വയതിനിലെ, ചികപ്പു റോജാക്കൾ, ടിക്‌ ടിക്‌ ടിക്‌, കാതൽ ഓവിയം, മുതൽ മരിയാതൈ, പുതു നെല്ല് പുതു നാത്ത്‌, താജ്‌മഹൽ, അന്നക്കൊടി, കടൽപൂക്കൾ തുടങ്ങി നിരവധി തമിഴ്‌ ചിത്രങ്ങളുടെ സംവിധായകൻ ആയ ഭാരതി രാജ )

1903 – ജോസഫ്‌ മുണ്ടശേരി – ( അധ്യാപകൻ ആയി തുടങ്ങി നിരവധി നോവലുകളും സാഹിത്യ വിമർശനങ്ങളും എഴുതി , കൊഴിഞ്ഞ ഇലകൾ എന്ന ആത്മകഥയും എഴുതിയ കേരളത്തിലെ ആദ്യ ഇ എം എസ്‌ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന ജോസഫ്‌ മുണ്ടശേരി )

1917 – ഇ കെ ഇമ്പിച്ചി ബാവ – ( കേരളത്തിൽ സി പി എമ്മിന്റെ ആദ്യ കാല നേതാവും പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പങ്കു വഹിക്കുകയും. പിന്നീട്‌ രാജ്യ സഭ അംഗമായും ലോകസഭ അംഗമായും പ്രവർത്തിക്കുകയും. എം എൽ എ ആയി ഇ എം എസ്‌ മന്ത്രി സഭയിൽ മന്ത്രി ആവുകയും മിച്ചഭൂമി സമരത്തിന്റെ മുൻ നിരയിൽ ഉണ്ടാവുകയും ചെയ്ത ഇ കെ ഇമ്പിച്ചി ബാവ )

1984 – വിഷ്ണു വിശാൽ – ( വെണ്ണിലാ കബഡി കുഴു, നീർപാർവൈ, രാക്ഷസൻ, വേലൈനു വന്തുട്ട വേലൈക്കാരൻ, കാടൻ തുടങ്ങി നിരവധി തമിഴ്‌ ചിത്രങ്ങളിൽ അഭിനഹിച്ച നടൻ വിഷ്ണു വിശാൽ )

1935 – മുണ്ടൂർ കൃഷ്ണൻ കുട്ടി – ( അധ്യാപകൻ , സഖി വാരിക പത്രാധിപർ , നോവലിസ്റ്റ്‌, ചെറുകഥാകൃത്ത്‌, സീരിയൽ നടൻ തുടങ്ങിയ നിലകളിൽ തിളങ്ങിയ കേരള സാഹിത്യ അക്കാഡമി , ഓടക്കുഴൽ, ചെറുകാട്‌ തുടങ്ങി നിരവധി അവാർഡുകൾ നേടിയ മുണ്ടൂർ കൃഷ്ണൻകുട്ടി )

1960 – ബീന കണ്ണൻ – ( കേരളത്തിലെ തലയെടുപ്പുള്ള വനിതാ സംരംഭകരിൽ ഒരാൾ. പ്രശസ്ത വസ്ത്രാലയമായ ശീമാട്ടി സ്ഥാപനങ്ങളുടെ മേധാവി തുടങ്ങി പരസ്യ ചിത്രങ്ങളിലും അഭിനയിക്കുന്ന ബീന കണ്ണൻ )

1946 – ലളിത ലെനിൻ – ( മലയാളത്തിലെ മികച്ച സാഹിത്യകാരി കവിതകളും നോവലുകളും എഴുതി, നിരവധി പുരസ്കാരങ്ങളും ലഭിച്ചു . കേരള സർവ്വകലാശാല ലൈബ്രറി സയൻസ്‌ വിഭാഗം മേധാവിയും ആയിരുന്ന ശ്രീമതി ലളിത ലെനിൻ )

1939 – ആയത്തുള്ള അലി ഖമനെയി – ( ഇറാൻപരമോന്നത നേതാവ്‌)

1904 – ഫാദർ : മാത്യു കാവുക്കാട്‌ – ( സീറൊ മലബാർ സഭ ചങ്ങനാശേരി രൂപത ആദ്യത്തെ ആർച്ച്‌ ബിഷപ്‌)

1939 – ക്രിസ്റ്റോഫ്‌ സനൂസി – (പ്രശസ്തനായ പോളിഷ്‌ ചലച്ചിത്ര സംവിധായകൻ)

1954 – ഏൻജല (ആംഗല ) മെർക്കൽ – ജർമ്മനിയിൽ നിരവധി തവണ മന്ത്രി ആയും ആദ്യത്തെ വനിത ചാൻസലർ ആയും പിന്നീട്‌ രണ്ടാമതും ചാൻസലർ ആയും തിരഞ്ഞെടുക്കപോട്ട, യൂറോൂയൻ യൂണിയൻ പ്രസിഡണ്ട്‌, ജി 8 രാജ്യങ്ങളുടെ അധ്യക്ഷ എന്നീ നിലകളിലും പ്രവർത്തിച്ച, ഫോബ്സ്‌ മാഗസിൻ ലോകത്തെ കരുത്തുറ്റ വനിതയായി തിരഞ്ഞെടുത്ത ടൈം മാഗസിൻ 2015 ൽ പേഴ്സൺ ഓഫ്‌ ദി ഇയർ ആയി തിരഞ്ഞെടുത്ത ആംഗല മെർക്കൽ )“`

➡ ചരമവാർഷികങ്ങൾ

“`2014 – ജെ ശശികുമാർ – ( പ്രേം നസീറിനെ നായകനാക്കി മാത്രം. 84 സിനിമകൾ അടക്കം 131 സിനിമകൾ സംവിധാനം ചെയ്യുകയും ദാനിയൽ പുരസ്കാരം അടക്കം നിരവധി അവാർഡുകൾ നേടുകയും ചെയ്ത ജോൺ എന്ന ജെ ശശികുമാർ )

1790 – ആദം സ്മിത്ത്‌ – ( സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്‌ എന്ന് അറിയപ്പെടുന്ന ആദം സ്മിത്ത്‌ . വെൽത്ത് ഓഫ് നാഷൻസ് എന്ന എന്ന അദ്ദേഹത്തിന്റെ രചനയെ സാമ്പത്തികശാസ്ത്രത്തിലെ ആദ്യത്തെ ആധുനികകൃതിയായി കണക്കാക്കുന്നു. )

2014 -തുമ്പമൺ തോമസ്‌ – ( സാഹിത്യകാരനും, കേരള സംസ്ഥാന സർവ്വ വിഞ്ജാനകോശം ഡയറക്ടറും ആയിരുന്ന തുമ്പമൺ തോമസ്‌ )“`

➡. മറ്റു പ്രത്യേകതകൾ

വേൾഡ്‌ ഇമോജി 🙂 ദിനം

സ്ലോവാക്കിയ – സ്വാതന്ത്ര ദിനം

2014 – മലേഷ്യൻ വിമാനം റഷ്യൻ വിമതർ ഉക്ക്രൈനിൽ വച്ച്‌ വെടി വച്ച്‌ വീഴ്ത്തി . 283 പേർ മരിച്ചു

Tattoo Day

Peach Ice Cream Day

World day for international criminal Justice.

Leave a Reply