ജൂലൈ 18 ന്റെ പ്രത്യേകതകൾ

0
205

ഇന്നത്തെ പ്രത്യേകതകൾ

18-07-2020

ഇന്ന് 2020 ജൂലൈ 18, 1195 കർക്കടകം 03, 1441 ദുൽഖഅദ്‌ 26, ശനി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 18 വർഷത്തിലെ 199 (അധിവർഷത്തിൽ 200)-ാം ദിനമാണ്.

➡ ചരിത്രസംഭവങ്ങൾ

“`64 – റോമിൽ വൻ തീപിടുത്തം: റോമാ നഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നു എന്ന ചൊല്ല് ഈ തീപിടുത്തവുമായി ബന്ധപ്പെട്ടതാണ്‌.

1536 – ഇംഗ്ലണ്ടിൽ പോപ്പിനെ അധികാരശൂന്യനാക്കി പ്രഖ്യാപിച്ചു.

1830 – ഉറുഗ്വേയുടെ ആദ്യ ഭരണഘടന അംഗീകരിച്ചു.

1872 – ബ്രിട്ടണിൽ രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് നിലവിൽ വന്നു.

1898 – ക്യൂറി ദമ്പതികൾ പൊളോണിയം എന്ന മൂലകം കണ്ടെത്തി.

1944 – രണ്ടാം ലോകമഹായുദ്ധം: യുദ്ധത്തിലേറ്റ പരാജയങ്ങളെത്തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഹിദേകി ടോജോ തൽസ്ഥാനം രാജി വച്ചു.

1977 – വിയറ്റ്നാം ഐക്യരാഷ്ട്രസഭയിൽ അംഗമായി.“`

➡ ജന്മദിനങ്ങൾ

“`1972 – സൗന്ദര്യ – ( വിമാനാപകടത്തിൽ കൊല്ലപ്പെട്ട മുൻ ദക്ഷിണ ഇന്ത്യൻ നടി)

1950 – റിച്ചാർഡ്‌ ബ്രാൻസൺ – ( ബ്രിട്ടീഷ് വ്യവസായിയും ബഹിരാകാശ വിനോദസഞ്ചാരം ഉദ്ദേശിച്ചു രൂപീകരിക്കപ്പെട്ട ‘വിർജിൻ ഗാലക്ടിക്’ ഉൾപ്പെടെ നാനൂറോളം കമ്പനികൾ അടങ്ങിയ വിർജിൻ ഗ്രൂപ്പിന്റെ തലവനുമായ റിച്ചാർഡ് ബ്രാൻസൺ )

1967 – വിൻ ഡീസൽ – ( നിരവധി ചലച്ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും സംവിധായകനും ചലച്ചിത്ര നിർമാതാവും തിരകഥാകൃത്തുമായ വിൻ ഡീസൽ )

1982 – പ്രിയങ്ക ചോപ്ര – ( മുൻ ലോക സുന്ദരിയും ഹിന്ദി ചിത്രത്തിലെ നായികയും ഹോളിവുഡ് സിനിമകളിലും സീരിയലിലും ഇപ്പോൾ അഭിനയിക്കുന്ന പ്രിയങ്ക ചോപ്ര )

1951 – പി രാജു – ( മുൻ നിയമസഭാ അംഗവും സി പി ഐ യുടെ എറണാകുളം ജില്ല സെക്രട്ടറിയുമായ പി രാജു )

1952 – ജോഷി – ( നിരവധി ഹിറ്റ്‌ ചിത്രങ്ങൾ ഒരുക്കിയ മലയാള ചലച്ചിത്ര സംവിധായകൻ ജോഷി )

1969 – എലിസബത്ത്‌ എം ഗിൽബർട്ട്‌ – ( ‘ഈറ്റ് പ്രെ ലവ്’ എന്ന ബെസ്റ്റ് സെല്ലർ കൃതി രചിക്കുകയും നോവലിസ്റ്റ്‌, ഉപന്യാസക, ജീവചരിത്രകാരി,ചെറുകഥാകൃത്ത്,ഓർമ്മകുറിപ്പ് രചനകാരി എന്നി നിലയിൽ പ്രസിദ്ധയാകുകയും ചെയ്ത അമേരിക്കൻ എഴുത്തുകാരി എലിസബത്ത് എം ഗിൽബെർട്ട്‌ )

1893 – എ ജെ ജോൺ , ആനാപ്പറമ്പിൽ – ( സ്വാതന്ത്ര്യസമര പ്രവർത്തകനും, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതാവും, വൈക്കം മണ്ഡലത്തിൽ നിന്നും തിരുവിതാംകൂർ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുകയും 1947-ൽ തിരുവിതാംകൂർ മഹാരാജാവ് തിരുവിതാംകൂർ ഭരണഘടനാസമിതി (ട്രാവൺകൂർ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി) രൂപികരിച്ചപ്പോൾ അതിന്റെ പ്രസിഡൻറ് ആകുകയും ടി.കെ. നാരായണപിള്ളയുടെ മന്ത്രിസഭയിൽ ധന-റെവന്യൂ മന്ത്രിയാകുകയും, 1951-52-ൽ ഇന്ത്യയിലാദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും തിരു-കൊച്ചി നിയമസഭയിലേക്കു് തെരഞ്ഞെടുക്കപ്പെടുകയും മുഖ്യമന്ത്രിയാകുകയും പിന്നീട് മദ്രാസ് ഗവർണർ ആകുകയും ചെയ്ത എ.ജെ. ജോൺ, ആനാപ്പറമ്പിൽ )

1927 – മെഹ്‌ദി ഹസ്സൻ – ( കവിതയുടെ വൈകാരികമായ അര്‍ത്ഥ തലങ്ങളെ ആത്മാവിലേക്ക് ലയിച്ചു ചേരുന്ന രാഗങ്ങളില്‍ കോര്‍ത്തിണക്കി അനുവാചക ഹൃദയങ്ങള്‍ സംഗീത മഴ പെയ്യിക്കുകയും, വാക്കുകളുടെ ഉച്ചാരണത്തില്‍ പുലര്‍ത്തിയിരുന്ന കണിശതയും, വരികളുടെ ഭാവതലങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത ആലാപനവും കൊണ്ട് ഹിന്ദുസ്ഥാനി ഗസൽ പാട്ടുകാരിൽ അഗ്രഗണ്യനായ മെഹ്ദി ഹസ്സൻ )

1918 – നെൽസൺ മണ്ടേല – ( ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവും, വർണ്ണ-വംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ചു പ്രസിഡണ്ടാകുകയും സമാധാനത്തിനുള്ള നോബൽ സമ്മാനം ഫ്രഡറിക്‌ ഡിക്ലർക്കിനോടൊപ്പം പങ്കിടുകയും, ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയബഹുമതിയായ ഭാരതരത്ന പുരസ്കാരത്താൽ ബഹുമാനിതനാകുകയും ചെയ്ത നെൽസൺ മണ്ടേല )

1853 – ഹെൻട്രിക്‌ ആൻടൂൺ ലോറൻസ്‌ – ( സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടുത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും പീറ്റർ സീമാനുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കുവച്ച ഡച്ച് ഭൗതികശാസ്ത്രജ്ഞൻ ഹെൻഡ്രിക്ക് ആൻടൂൺ ലോറൻസ്‌ )

1988 – ജിതേന്ദർ കുമാർ – (ഇന്ത്യൻ ബോക്സിംഗ്‌ താരം)

1919 – ജയ ചാമരാജ വൊഡയാർ- (മൈസൂറിലെ അവസാന രാജാവ്‌)“`

ചരമവാർഷികങ്ങൾ

“`2013 – വാലി – ( പതിനായിരത്തിലധികം തമിഴ് ചലച്ചിത്രഗാനങ്ങൾ രചിക്കുകയും, സത്യ, ഹേ റാം, പാർത്താലേ പരവശം, പൊയ്ക്കാൽ കുതിരൈ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത വാലി എന്ന ടി.എസ്. രംഗരാജൻ )

2006 – വി പി സത്യൻ – ( പത്തു തവണ ഇന്ത്യൻ ടീമിന്റെ ക്യപ്റ്റനായിരുന്നയാളും,1993-ൽ ‘മികച്ച ഇന്ത്യൻ ഫുട്ബോളർ’ ബഹുമതി കരസ്ഥമാക്കുകയും ചെയ്ത രാജ്യം കണ്ട മികച്ച ഫുട്ബോളറുമായിരുന്ന വി.പി. സത്യൻ )

2012 – കെ എം ഡാനിയൽ – ( ശംഖനാദം ,നവചക്രവാളം നളിനിയിലും മറ്റും, വീണ പൂവ് കൺമുമ്പിൽ, കലാദർശനം ,വിമർശന വീഥി, വേദവിഹാരപഠനങ്ങൾ, വിമർശനം: സിദ്ധാന്തവും പ്രയോഗവും തുടങ്ങിയ കൃതികൾ രചിച്ച പ്രമുഖ മലയാളസാഹിത്യ നിരൂപകനും കലാചിന്തകനുമായിരുന്ന കെ.എം. ഡാനിയേൽ )

2012 – രാജേഷ്‌ ഖന്ന – ( ആരാധന എന്ന ചിത്രത്തിലൂടെ കൗമാരക്കാരുടെ സ്വപ്നനായകനായി മാറുകയും, ഹാഥി മേരാ സാഥി,ആനന്ദ്,അമർ പ്രേം തുടങ്ങിയ സൂപ്പർ ഹിറ്റു ചിത്രങ്ങള്‍ നല്‍കുകയും ചെയ്ത ‘ഇന്ത്യൻ ചലച്ചിത്രലോകത്തെ ആദ്യത്തെ സൂപ്പർസ്റ്റാർ’ ജതിൻ ഖന്ന എന്ന രാജേഷ് ഖന്ന )

2013 – സമർ മുഖർജി – ( ലോക്‌സഭാംഗം, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, പോളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗം, സി.ഐ.ടി.യു. ജനറൽ സെക്രട്ടറി ,ലോകസഭ മെംബർ,എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സി.പി.ഐ.എം. നേതാവായ സമർ മുഖർജി )

1817 ജയ്ൻ ഓസ്റ്റൻ – ( ഉപരിവർഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങൾ പശ്ചാത്തലമാക്കി അഭിമാനവും മുൻ‌വിധിയും ( പ്രൈഡ്‌ ആന്റ്‌ പ്രീജുഡിസ്‌ )എന്ന കൃതി രചിച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ ഏറ്റവും വായിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന എഴുത്തുകാരിൽ ഒരാളായ ജയ്ൻ ഓസ്റ്റൻ )

1913 -മദർ എലീശ്വ – ( കേരളകത്തോലിക്കാസഭയിലെ ആദ്യത്തെ സന്യാസിനിയും, വനിതാ സ്വയംതൊഴിൽ പരിശീലകയും, ഇന്ത്യയിലെ ആദ്യ സന്യാസിനിസഭയുടെ സ്ഥാപകയുമായ വൈപ്പിനിലെ ഓച്ചന്തുരുത്ത് സ്വദേശി ദൈവദാസി മദർ ഏലിശ്വ )“`

➡. മറ്റു പ്രത്യേകതകൾ

ഇന്ന് മണ്ടേല ദിനം – 2009 മുതൽ ആചരിച്ച്‌ വരുന്നു

Moth Day

ഇന്ന് ഉറുഗ്വ ഭരണ ഘടന ദിനം

Leave a Reply