ജൂൺ 14 ന്റെ പ്രത്യേകതകൾ

0
246

*✒️ചരിത്രത്തിൽ ഇന്ന്

ഇന്ന് 2020 ജൂൺ 14 (1195 ഇടവം 31 ) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ

📝📝📝📝📝📝📝📝📝📝📝📝

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 14 വർഷത്തിലെ 165 (അധിവർഷത്തിൽ 166)-ാം ദിനമാണ്

🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹

💠ലോക രക്തദാതാക്കളുടെ ദിനം

💠സ്വാതന്ത്ര്യദിനം (മലാവി)

💠ഫ്ലാഗ് ദിനം (യുണൈറ്റഡ് സ്റ്റേറ്റ്സ്)

💠അടിച്ചമർത്തപ്പെട്ടവർക്കുള്ള ഓർമ്മ ദിനം (അർമേനിയ)

💠ബാൾട്ടിക് സ്വാതന്ത്ര്യദിനം (യുണൈറ്റഡ് സ്റ്റേറ്റ്സ്)

💠ആർമി ജന്മദിനം (US)

💠അന്താരാഷ്ട്ര ബാത്ത് ദിനം

💠ദേശീയ സ്ട്രോബെറി ഷോർട്ട് കേക്ക് ദിനം

💠ദേശീയ പതാക ദിനം

💠ദേശീയ ബർബൻ ദിനം

💠ദേശീയ ന്യൂ മെക്സിക്കോ ദിനം

💠ദേശീയ കുട്ടികളുടെ ദിനം – ജൂണിലെ രണ്ടാമത്തെ ഞായർ

💠വിമോചന ദിനം (ഫോക്ക്‌ലാന്റ് ദ്വീപുകളും സൗത്ത് ജോർജിയയും സൗത്ത് സാൻഡ്‌വിച്ച് ദ്വീപുകളും)

🌹ചരിത്ര സംഭവങ്ങൾ🌹 🔻🔻🔻

🌐1777 – നക്ഷത്രങ്ങളും വരകളും അടങ്ങിയ അമേരിക്കയുടെ‍ ദേശീയ പതാക അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു.

🌐1822 – ഡിഫറൻസ് എഞ്ചിന്റെ രൂപരേഖ, ചാൾസ് ബാബേജ്, റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിക്ക് സമർപ്പിച്ചു.

🌐1872 – കാനഡയിൽ തൊഴിലാളി യൂണിയനുകൾ നിയമവിധേയമാക്കി.

🌐1900 – ഹവായ്, അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായി.

🌐1907 – നോർ‌വേയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.

🌐1938 – ആക്ഷൻ കോമിക്സ്, ആദ്യത്തെ സൂപ്പർമാൻ കോമിക് പുറത്തിറക്കി.

🌐1940 – രണ്ടാം ലോകമഹായുദ്ധം: ജർമ്മൻ സേന പാരീസ് ആക്രമിച്ചു കീഴടക്കി.

🌐1962 – ഇപ്പോൾ യുറോപ്യൻ സ്പേസ് ഏജൻസി എന്നറിയപ്പെടുന്ന, യുറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ പാരീസിൽ സ്ഥാപിതമായി.

🌐1967 – ശുക്രപര്യവേഷത്തിനായുള്ള മാറിനർ 5 പേടകം വിക്ഷേപിച്ചു.

🌐1967 – ചൈന അതിന്റെ ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തി.

🌐1982 – ഫാൽക്ക്‌ലാന്റ്സ് യുദ്ധത്തിന്റെ അന്ത്യം. അർജന്റീന ബ്രിട്ടീഷ് സേനയോട് നിരുപാധികം കീഴടങ്ങി.

🌐1985 – അമേരിക്കയിലെ ട്രാൻസ് വേൾഡ് എയർലൈൻസിന്റെ 847 നമ്പർ വിമാനം ഹിസ്ബുള്ള തീവ്രവാദികൾ റാഞ്ചി.

🌐1999 – താബോ എംബെക്കി ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായി ചുമതലയേറ്റു.

🌐2001 – ചൈന, റഷ്യ, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, താജികിസ്ഥാൻ, ഉസ്ബെകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ഷങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന്‌ രൂപം നൽകി.

🌐2005 – 9.77 സെക്കന്റിൽ നൂറു മീറ്റർ ദൂരം ഓടി, ജമൈക്കയുടെ അസഫ പവൽ പുതിയ ലോകറെക്കോഡ് സ്ഥാപിച്ചു.

🌹ജൻമദിനങ്ങൾ🌹 🔻🔻🔻

🌹എം. ജയചന്ദ്രൻ – മലയാളചലച്ചിത്രരംഗത്തെ ഒരു സം‌ഗീത സം‌വിധായകനും ഗായകനുമാണ് എം. ജയചന്ദ്രൻ. ടി.വി. പരിപാടികളിൽ അവതാരകനായും, റിയാലിറ്റി പരിപാടികളിൽ വിധികർത്താവായും ജയചന്ദ്രൻ ഇരുന്നിട്ടുണ്ട്. 2003, 2004, 2007, 2008, 2010, 2012,2016 എന്നീ വർഷങ്ങളിലെ കേരള സർക്കാരിന്റെ മികച്ച സം‌ഗീതസം‌വിധായകനുള്ള പുരസ്കാരം ജയചന്ദ്രനായിരുന്നു. കൂടാതെ 2005-ൽ കേരള സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരവും എം. ജയചന്ദ്രനെ തേടിയെത്തി. 2015 ലെ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം എം ജയചന്ദ്രൻ നേടി, കാത്തിരുന്ന് കാത്തിരുന്നു.. എന്ന എന്ന് നിന്റെ മൊയ്തീൻ ചിത്രത്തിലെ ഗാനത്തിനാണ് അവാർഡ്.

🌹കുട്ടികൃഷ്ണ മാരാർ – കേരളത്തിലെ പ്രമുഖ സാഹിത്യവിമർശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്നു തൃപ്രങ്ങോട് കിഴക്കേ മാരാത്ത് കുട്ടികൃഷ്ണ മാരാർ (ജനനം: ജൂൺ 14, 1900; മരണം: ഏപ്രിൽ 6, 1973‌). 1967-ൽ പട്ടാമ്പി ശ്രീനീലകണ്ഠ സംസ്കൃത കോളേജിൽ നിന്ന് സാഹിത്യരത്നം, തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ നിന്ന് സാഹിത്യനിപുണൻ പുരസ്കാരങ്ങൾ നേടി. ‘ഭാരതപര്യടന‘ത്തിനു മദ്രാസ് ഭരണകൂടത്തിന്റെ പുരസ്കാരവും. ‘കല ജീവിതം തന്നെ‘ എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടേയും കേന്ദ്ര സാഹിത്യ അക്കാദമിയുടേയും പുരസ്കാരങ്ങൾ ലഭിച്ചു.

🌹നീലകണ്ഠ സോമയാജി – അനന്തഗുണോത്തര അഭിസാരിശ്രേണിയുടെ(infinite convergent geometrical progression) തുക കാണാനുള്ള സൂത്രവാക്യം ആദ്യമായി ആവിഷ്‌ക്കരിച്ച കേരളീയനായ പ്രശസ്ത ഗണിതശാസ്ത്രഞജ്ഞനാണ്‌ നീലകണ്ഠ സോമയാജി (ജ :14 June 1444 , മ: 1545 ). സംഗമഗ്രാമ മാധവൻ, വടശ്ശേരി പരമേശ്വരൻ തുടങ്ങിയവരെപ്പോലെ, വേണ്ടത്ര അംഗീകാരം ലഭിക്കാതെപോയ മറ്റൊരു കേരളീയ ഗണിതശാസ്‌ത്രപ്രതിഭയാണ്‌ നീലകണ്‌ഠ സോമയാജി. ജ്യോതിശാസ്‌ത്രത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങളാണ്‌ സോമയാജിയുടേതായി അറിയപ്പെടുന്നവയിൽ മിക്കവയും. തന്ത്രസംഗ്രഹം(1500), ഗ്രഹണനിർണയം, ഗോളസാരം, സിദ്ധാന്തദർപ്പണം, ഗ്രഹപരീക്ഷാകർമം എന്നിവയും ആര്യഭടീയഭാഷ്യവുമാണ്‌ സോമയാജിയുടെ മുഖ്യകൃതികൾ. സുന്ദരരാജ പ്രശ്‌നോത്തരം എന്നൊരു ഗ്രന്ഥം കൂടി ഇദ്ദേഹത്തിന്റേതായി പറയപ്പെടുന്നു.അവലംബം ആവശ്യമാണ് ഇവയിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനകൃതിയായി ഗണിക്കപ്പെടുന്നത്‌ ആര്യഭടീയഭാഷ്യമാണ്‌. നൂറുവർഷം ജീവിച്ചിരുന്ന സോമായജി 1545-ൽ അന്തരിച്ചു.

🌹ബി‌ജു ഗോവിന്ദ് – ഇന്ത്യയിലെ ഒരു പത്രപ്രവർത്തകനാണ് ബി‌ജി ഗോവിന്ദ്. സീനിയർ അസിസ്റ്റന്റ് എഡിറ്റർ / ദി ഹിന്ദുവിന്റെ പ്രത്യേക ലേഖകൻ ആണ്. രാഷ്ട്രീയ അക്രമങ്ങൾ, വടക്കൻ കേരളത്തിലെ വർഗീയ കലാപങ്ങൾ, മതപരമായ നിരവധി വിഷയങ്ങളിൽ റിപ്പോർട്ടുകളും ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

🌹അലക്സാണ്ടർ സക്കുറോവ് – അലക്സാണ്ടർ നിക്കോല്യവിച്ച് സുഖറോവ് . അന്തർദേശീയ തലത്തിൽ പ്രശസ്തനായ ഒരു റഷ്യൻ ചലച്ചിത്ര സംവിധായകനാണ്. കാൻസ്, ബെർലിൻ ചലച്ചിത്ര മേളകളിലുൾപ്പെടെ ഒട്ടേറേ അന്തർദേശീയ പുരസ്ക്കരങ്ങൾ നേടിയിട്ടുണ്ട്. ഇരുപതോളം ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

🌹ചാൾസ് അഗസ്റ്റീൻ കൂളോം – ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായിരുന്ന ചാൾസ് അഗസ്റ്റിൻ കൂളോം 1736ൽ ഫ്രാൻസിലെ അംഗൗളിം എന്ന സ്ഥലത്ത് ജനിച്ചു. വൈദ്യുതാകർഷണത്തിലെ അടിസ്ഥാന നിയമമായ കൂളോം നിയമം കണ്ടെത്തിയത് ഇദ്ദേഹമാണ്. വൈദ്യുത ചാർജിന്റെ അടിസ്ഥാന ഏകകം കൂളോം (C) അറിയപ്പെടുന്നത് ഇദ്ദേഹത്തിന്റ പേരിൽ നിന്നാണ്.

🌹ആർ. രാഘവ മേനോൻ – ഒന്നും, രണ്ടും കേരളനിയമസഭകളിൽ പാലക്കാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ആർ. രാഘവ മേനോൻ (14 ജൂൺ 1892 – 1972). 1937 മുതൽ 1951 വരെ മദ്രാസ് നിയമസഭയിലംഗമായിരുന്ന രാഘവമേനോൻ, ടി. പ്രകാശത്തിന്റെ നേതൃത്തത്തിലുള്ള മദ്രാസ് മന്ത്രിസഭയിലെ(1946-47) ഭക്ഷ്യം, ഗതാഗതം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.

🌹എ. വർഗ്ഗീസ് – കേരളത്തിലെ വയനാട്ടിൽ പോലീസ് പിടിയിൽ വെടിവെച്ചു കൊല്ലപ്പെട്ട നക്സ‌ലൈറ്റു് നേതാവാണു് അരീക്കൽ വർഗ്ഗീസ് എന്ന എ. വർഗ്ഗീസ്.

🌹കിരൺ ഖേർ – കിരൺ ഖേർ (ജനനം ജൂൺ 14, 1955) ഒരു ബോളിവുഡ് അഭിനേത്രിയും ടെലിവിഷൻ അവതാരകയുമാണ്. ബോളിവുഡ് നടനായ അനുപം ഖേറിന്റെ പത്നിയാണ് കിരൺ ഖേർ. 2000-ൽ പുറത്തിറങ്ങിയ ബരിവാലി എന്ന ബംഗാളി ചലച്ചിത്രത്തിലെ അഭിനയത്തിനു ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിരുന്നു.2014മുതൽ ബിജെപി സ്ഥാനാർത്ഥിയായി ചണ്ഡിഗഡ് മണ്ഡലത്തിലെ ലോകസഭാംഗമാണ്.

🌹ചെഗുവേര – അർജന്റീനയിൽ ജനിച്ച സോഷ്യലിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു ചെഗുവേര എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്ന ഏർണസ്റ്റോ ഗെവാറ ഡി ലാ സെർന.

🌹ഡോണൾഡ് ട്രംപ് – അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തി അഞ്ചാമത്തെ പ്രസിഡന്റുമാണ് ഡൊണാൾഡ് ജോൺ ട്രമ്പ് (ജനനം 14 ജൂൺ 1946).അദ്ദേഹം ഒരു അമേരിക്കൻ ബിസിനസ്കാരനും, രാഷ്ട്രീയക്കാരനും, ടെലിവിഷൻ അവതാരകനും ആണ്, റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 538 അംഗ ഇലക്ടറൽ വോട്ടിൽ 288 എണ്ണം നേടിയാണു എതിർ സ്ഥാനാർഥി ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തിയത്‌. 2017 ജനുവരി 20-നു ട്രമ്പ്‌ ഔദ്യോഗികമായി സ്ഥാനമേറ്റു. യു.എസ്‌ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 70 -കാരനായ ട്രമ്പ്.

🌹യസുനാറി കവാബത്ത – നോബൽ പുരസ്ക്കാരത്തിനു അർഹനായ ആദ്യത്തെ ജപ്പാൻകാരനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു യസുനാറി കവാബത്ത(14 ജൂൺ 1899 – 16 ഏപ്രിൽ 1972).അദ്ദേഹത്തിന്റെ കൃതികൾ ജനപ്രീതിയാർജ്ജിച്ച് ഇന്നും നിലകൊള്ളുന്നു.

🌹രാജ് താക്കറെ – മഹാരാഷ്ട്രയിൽ നിന്നുമുള്ള ഒരു രാഷ്ട്രീയ നേതാവാണ് രാജ് ശ്രീകാന്ദ് താക്കറെ. മറാഠി ദേശീയതയ്ക്ക് വേണ്ടി വാദിക്കുന്ന മഹാരാഷ്ട്രാ നവനിർമാൺ സേനയുടെ സ്ഥാപക നേതാവുമാണ് രാജ് താക്കറെ. മറ്റൊരു മറാഠി ദേശീയവാദി കക്ഷിയായിരുന്ന ശിവസേനയുടെ തീപ്പൊരി നേതാവായിരുന്ന രാജ്, ബാൽ താക്കറയോടും ഉദ്ദവ് താക്കറെ യോടുമുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് 2006ൽ എം.എൻ.എസ് രൂപീകരിച്ചത്.

🌹എ. വിൻസെന്റ് – ഒരു മലയാളചലച്ചിത്രസംവിധായകനും ഛായാഗ്രാഹകനുമായിരുന്നു എ. വിൻസെന്റ് ( ജൂൺ 14 1928 – ഫെബ്രുവരി 25, 2015) മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി നിരവധി ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ജനിച്ചു. ഇന്റർമീഡിയറ്റ് പഠനത്തിനുശേഷം ജെമിനി സ്റ്റുഡിയോയിൽ സ്റ്റുഡിയോ ബോയ് ആയി. ക്യാമറാമാൻ കെ.രാമനാഥന്റെ സഹായിയായി. തെലുഗു ചിത്രത്തിനായിരുന്നു ആദ്യമായി ഛായഗ്രഹണം നിർവഹിച്ചത്. നീലക്കുയിൽ ആയിരുന്നു ആദ്യ മലയാളസിനിമ. തമിഴിലെ ശ്രീധറിന്റെയും ക്യാമറാമാനായിരുന്നു.

🌷സ്മരണകൾ🌷 🔻🔻🔻

🌷കെ.എസ്. കൃഷ്ണൻ – സി.വി. രാമന്‌ നോബൽ സമ്മാനം ലഭിച്ച രാമൻ ഇഫക്‌ട്‌ എന്ന കണ്ടുപിടിത്തത്തിന്റെ മുഖ്യസഹായിയും 1928 മാർച്ച്‌ ലക്കം ‘നേച്ചറിൽ’ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവും ആയിരുന്നു കരിമാണിക്കം ശ്രീനിവാസയ്യങ്കാർ കൃഷ്‌ണൻ എന്ന കെ.എസ്‌. കൃഷ്‌ണൻ. ഭാരതത്തിലെ ശാസ്‌ത്ര സാങ്കേതിക രംഗത്ത്‌ പല മികച്ച സ്ഥാപനങ്ങളുടെയും വളർച്ചയിൽ നിർണായകമായ സംഭാവനകൾ നൽകിയ കെ.എസ്‌. കൃഷ്‌ണൻ ശാസ്‌ത്രത്തിന്‌ പുറമേ ശാസ്‌ത്രസാഹിത്യത്തിലും സ്‌പോർട്‌സിലും രാഷ്‌ട്രീയത്തിലും ഒക്കെ താത്‌പര്യമുള്ള ബഹുമുഖ പ്രതിഭയായിരുന്നു. അറ്റോമിക്‌ എനർജി കമ്മീഷൻ, കൗൺസിൽ ഓഫ്‌ സയന്റിഫിക്‌ ആൻഡ്‌ ഇൻഡസ്‌ട്രിയൽ റിസർച്ച്‌ (CSIR), യു.ജി.സി എന്നീ സ്ഥാപനങ്ങളുടെ വളർച്ചയിൽ സഹകരിച്ചിരുന്നു. മികച്ച അദ്ധ്യാപകൻ, ഗവേഷണാചാര്യൻ, ശാസ്‌ത്രജ്ഞൻ എന്നീ നിലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.

🌷കെ.കെ. നീലകണ്ഠൻ – ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീ‍ക്ഷകനായിരുന്നു ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠൻ. (ജ :1923 – മ :ജൂൺ 14, 1992). കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി അദ്ദേഹം കരുതപ്പെടുന്നു.

🌷പി.കെ. കുഞ്ഞച്ചൻ – ഒന്നും, രണ്ടും കേരളനിയമസഭകളിൽ മാവേലിക്കര നിയോജകമണ്ഡലത്തേയും മൂന്നാം നിയമസഭയിൽ പന്തളം നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി.കെ. കുഞ്ഞച്ചൻ (ഒക്ടോബർ 1925 – 14 ജൂൺ 1991).

🌷മാക്സ് വെബർ – ജർമ്മൻ സാമൂഹ്യശാസ്ത്രജ്ഞനായിരുന്നു മാക്സ് വെബർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാക്സിമിലിയൻ കാൾ എമിൽ വെബർ (ഏപ്രിൽ 21 1864 – ജൂൺ 14 1920). അഭിഭാഷകൻ, ചരിത്രകാരൻ, രാഷ്ട്രീയക്കാരൻ എന്നിവയെല്ലാമായിരുന്നു അദ്ദേഹം. സാമൂഹ്യസിദ്ധാന്തത്തെയും സാമൂഹ്യശാസ്ത്രത്തെത്തന്നെയും അദ്ദേഹം കാര്യമായി സ്വാധീനിച്ചു. ജോർജ്ജ് സിമ്മെലുമായിച്ചേർന്ന് methodological antipositivism അദ്ദേഹം വികസിപ്പിച്ചെടുത്തു. സാമൂഹ്യശാസ്ത്രത്തിൽ ക്രിയകളെ ബാഹ്യനിരീക്ഷണത്തിലൂടെയല്ല, പങ്കാളിത്തത്തിലൂടെയാണ്‌ മനസ്സിലാക്കേണ്ടതെന്ന് ഈ സിദ്ധാന്തം പറയുന്നു.

🌷മനോഹർ മൽഗോങ്കർ – ഇംഗ്ലീഷ് ഭാഷയിൽ ഫിക്ഷനും നോൺ ഫിക്ഷനും രചിച്ച ഇന്ത്യൻ എഴുത്തുകാരനായിരുന്നു മനോഹർ മൽഗോങ്കർ .

🌷ആസാദ് അലി ഖാൻ – പ്രശസ്തനായ ഇന്ത്യൻ രുദ്രവീണ വാദകനാണ് ഉസ്താദ് ആസാദ് അലി ഖാൻ.ജയ്പുർ ബീൻകർ ഖരാനയിലെ വൈണികരുടെ പന്ത്രണ്ടാം തലമുറയിൽപ്പെട്ട അദ്ദേഹത്തിന് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പകർന്നു കൊടുത്തത് പിതാവ് ഉസ്താദ് സാദിഖ് അലിഖാനാണ്. ധ്രുപദ് ശൈലി പിന്തുടർന്ന അദ്ദേഹം ദിവസം 14 മണിക്കൂർ വരെ സംഗീതം അഭ്യസിക്കുമായിരുന്നു. ആകാശവാണിയിൽ ആർട്ടിസ്റ്റ് ആയിരുന്ന ആസാദ് അലി രാജ്യത്തുടനീളം സംഗീതപരിപാടി അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ , ഇറ്റലി തുടങ്ങിയ വിദേശരാജ്യങ്ങളിലും തന്റെ സംഗീത പര്യടനം നടത്തി ഡൽഹി സർവകലാശാലയിൽ അധ്യാപകനുമായിരുന്നു.

🌷ഫക്കീർ മോഹൻ സേനപതി – ഒരു ഇന്ത്യൻ എഴുത്തുകാരനും കവിയും തത്ത്വചിന്തകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു ഫക്കീർ മോഹൻ സേനപതി . ഇന്ത്യൻ സംസ്ഥാനമായ ഒഡീഷയിൽ പ്രധാനമായും സംസാരിക്കുന്ന ഒഡിയ എന്ന ഭാഷയുടെ വ്യതിരിക്തമായ ഐഡന്റിറ്റി സ്ഥാപിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. ഓഡിയ ദേശീയതയുടെയും ആധുനിക ഓഡിയ സാഹിത്യത്തിന്റെയും പിതാവായി ഫക്കിർമോഹൻ സേനപതിയെ കണക്കാക്കുന്നു.

🌷ടി. വി. രാധാകൃഷ്ണൻ – 1940 മുതൽ തമിഴ് ഭാഷാ സിനിമകളിൽ അഭിനയിച്ച ഒരു ഇന്ത്യൻ നടനായിരുന്നു ടി. വി. രാധാകൃഷ്ണൻ . തന്റെ ബാല്യകാല സുഹൃത്തായ ശിവാജി ഗണേശനെ സിനിമകളിലേക്ക് പരിചയപ്പെടുത്തിയതിലും അദ്ദേഹം ശ്രദ്ധേയനാണ്.

Leave a Reply