ഇന്നത്തെ പ്രത്യേകതകൾ
16-07-2020
_ഇന്ന് 2020 ജൂലൈ 16, 1195 കർക്കിടകം 01, 1441 ദുൽഖഅദ് 22,ബുധൻ
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 16 വർഷത്തിലെ 197 (അധിവർഷത്തിൽ 198)-ാം ദിനമാണ്
➡ ചരിത്രസംഭവങ്ങൾ
“`622 ഇസ്ലാമിക് കലണ്ടറിന്റെ തുടക്കം.
1790 വാഷിങ്ടൺ, ഡി.സി. സ്ഥാപിതമായി.
1969 – അപ്പോളോ 11 ഫ്ലോറിഡയിലെ കേപ്പ് കെന്നഡിയിൽ നിന്നും വിക്ഷേപിച്ചു. ചന്ദ്രനിലേക്ക് മനുഷ്യനേയും വഹിച്ചു കൊണ്ടു പോകുന്ന് ആദ്യവാഹനമായി അപ്പോളോ.
1979 – ഇറാക്കിൽ അഹമ്മദ് ഹസൻ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞു, സദ്ദാം ഹുസൈൻ പ്രസിഡണ്ട് ആയി അധികാരം ഏറ്റു.
2005 – ജെ.കെ. റൗളിംഗിന്റെ ഹാരിപോട്ടർ ആന്റ് ദ ഹാഫ് ബ്ലഡ് പ്രിൻസ് എന്ന ഗ്രന്ഥം പുറത്തിറങ്ങി. 9 ദശലക്ഷം കോപ്പികൾ 24 മണിക്കൂറിനുള്ളിൽ വിറ്റഴിഞ്ഞു,“`
➡ ജന്മദിനങ്ങൾ
“`1909 – അരുണ ആസഫലി – ( സ്വാതന്ത്ര സമര സേനാനി)
1896 – ട്രിഗ്വ ലീ – ( ഐക്യരാഷ്ട്ര സഭയുടെ ആദ്യത്തെ സെക്രട്ടറി ജനറൽ)
1968 – ധൻരാജ് പിള്ള – (മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ)
1936 – വെങ്കട്ടരാമൻ സുബൃഹ്മണ്യം – (മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം, 9 അന്താരാഷ്ട്ര ടെസ്റ്റ് മൽസരങ്ങൾ കളിച്ചു)
1948 – പവൻ കുമാർ ബൻസാൽ – ( മുൻ കേന്ദ്ര ധനകാര്യ സഹമന്ത്രി, പാർലമെന്ററി കാര്യ മന്ത്രി, കോൺഗ്രസ് നേതാവും ആയിരുന്ന പവൻ കുമാർ ബൻസാൽ )
1984 – കത്രീന കൈഫ് – ( നിരവധി ബോളിവുഡ് ചിത്രങ്ങളിൽ നായികയായ നടി കത്രീന കൈഫ് )
1930 – കൊരമ്പയിൽ അഹമദ് ഹാജി – ( അന്തരിച്ച ലീഗ് നേതാവ്)
1917 – ടി ഇ വാസുദേവൻ – ( പഴയ കാല നിർമ്മാതാവ്)
1925 – മഹാതീർ മുഹമ്മദ് – ( ഏറ്റവും കൂടുതൽ കാലം മലേഷ്യൻ പ്രധാനമന്ത്രി ആയിരുന്ന മഹാതീർ മുഹമ്മദ് )
1988 – അഞ്ജലി നായർ – ( നിരവധി മലയാള സിനിമകളിൽ അഭിനയിച്ച നടി അഞ്ജലി നായർ )
1872 – ദക്ഷിണധ്രുവത്തിലേക്കുള്ള ആദ്യത്തെ അന്റാർട്ടിക് പര്യവേഷണം നയിച്ച റൊവാൾഡ് ആമുണ്ഡ്സെൻ“`
➡ ചരമവാർഷികങ്ങൾ
“`2003 – കെ പി എ സി അസീസ് – ( മുൻ സിനിമ നാടക താരം, പോലീസ് ഉദ്യോഗസ്ഥൻ)
1994 – എൻ ഇ ബാലറാം – ( മട്ടന്നൂർ, തലശേരി നിയോജകമണ്ഡലങ്ങളിൽ നിന്ന് എം എൽ എ ആയി, വ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു)
1999 – ജോൺ എഫ് കെന്നഡി ജൂനിയർ – ( അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന കെന്നഡിയുടെ മകൻ വിമാനം തകർന്ന് മരിച്ചു)
2009 – ഡി കെ പട്ടമ്മാൾ – ( കർണ്ണാടക സംഗീതഞ്ജ, സിനിമകളിലും പാടി)
2012 – സ്റ്റീഫൻ ആർ കോവെ – ( പ്രമുഖനായ എഴുത്തുകാരനും മാനേജ്‌മെന്റ് വിദഗ്ദ്ധനും ഫ്രാങ്ക്ളിൻ കോവെ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചെയർമാനുമായിരുന്നു സ്റ്റീഫൻ കോവെ )
1984 – കെ ബാലകൃഷ്ണൻ – (
പത്രാധിപരും എഴുത്തുകാരനും ഉജ്ജ്വല പ്രഭാഷകനും പ്രമുഖ രാഷ്ട്രീയനേതാവും ആയിരുന്നു കെ. ബാലകൃഷ്ണൻ എന്ന കേശവൻ ബാലകൃഷ്ണൻ
തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയായിരുന്ന ശ്രീ സി. കേശവന്റെയും ശ്രീമതി വാസന്തിയുടെയും മകനാണ് ഇദ്ദേഹം. കേരളകൗമുദിയുടെ സ്ഥാപകനായ സി.വി.കുഞ്ഞുരാമന്റെ ചെറുമകനുമാണ് ബാലകഷ്ണൻ.)“`
➡ മറ്റു പ്രത്യേകതകൾ
⭕ കർക്കിടകം 1, രാമായണ മാസം ആരംഭം
⭕ ഇന്ന് ദേശീയ സ്കൂൾ സുരക്ഷ ദിനം
⭕ 1789 – ഇന്ന് മയ്യഴി വിമോചന ദിനം
⭕ ലോക പാമ്പുദിനം
⭕ ഇന്ന് ഫ്രാൻസിൽ “ഹോളോകോസ്റ്റ് മെമ്മോറിയൽ ഡേ”
[1942ൽ ഇതേ ദിനം ജർമ്മൻ നാസികൾ ഫ്രാൻസിലെ 13152 ജൂതന്മാരെ ( 4000 കുട്ടികൾ അടക്കം) അറസ്റ്റ് ചെയ്ത് ‘വിൻറ്റർ വെലോഡ്രോ ഒ സ്റ്റേഡിയ’ത്തിൽ, ശരിക്ക് വെള്ളമൊ ആഹാരമോ നൽകാതെതടങ്കലിൽ പാർപ്പിക്കുകയും കൊല്ലാൻ വേണ്ടി ജർമ്മനിയിലേക്ക് കയറ്റിഅയക്കുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധകാലത്തും അതിനുമുൻപും അഡോൾഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ ജർമൻ നാസികൾ ചെയ്ത കൂട്ടക്കൊലകളുടെ പരമ്പരകൾക്ക് പൊതുവായി പറയുന്ന പേരാണ് ‘ഹോളോകോസ്റ്റ്’ ]