Monday, July 8, 2024
HomeNewsജൂൺ 17 ന്റെ പ്രത്യേകതകൾ

ജൂൺ 17 ന്റെ പ്രത്യേകതകൾ

ചരിത്രത്തിൽ ഇന്ന്

ഇന്ന് 2020 ജൂൺ 17 (1195 മിഥുനം 3 ) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 17 വർഷത്തിലെ 168 (അധിവർഷത്തിൽ 169)-ാം ദിനമാണ്

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം

💠സെംല ഇൻതിഫാദ ദിനം (സഹ്‌റാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്)

💠ലാത്വിയൻ തൊഴിൽ റിപ്പബ്ലിക് ദിനം (ലാത്വിയ)

💠ഐസ്‌ലാൻഡിക് ദേശീയ ദിനം, 1944 ൽ ഡെൻമാർക്ക് രാജ്യത്തിൽ നിന്ന് ഐസ്‌ലാൻഡിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്നു.

💠ഫാദേഴ്സ് ഡേ (എൽ സാൽവഡോർ, ഗ്വാട്ടിമാല)

💠ദേശീയ ചെറി എരിവുള്ള ദിനം

💠ദേശീയ ആപ്പിൾ സ്‌ട്രൂഡൽ ദിനം

💠ദേശീയ സ്റ്റുവർട്ടിന്റെ റൂട്ട് ബിയർ ദിനം

💠നാഷണൽ ഈറ്റ് യുവർ വെജിറ്റബിൾസ് ഡേ

💠ആഗോള മാലിന്യ മനുഷ്യ ദിനം

💠ലോക ജഗ്‌ളിംഗ് ദിനം

💠ലോക ടെസ്സെലേഷൻ ദിനം

💠മരുഭൂമീകരണവും വരൾച്ചയും നേരിടാനുള്ള ലോക ദിനം

🌹ചരിത്ര സംഭവങ്ങൾ🌹 🔻🔻🔻

🌐653 – മാർട്ടിൻ ഒന്നാമൻ മാർപ്പാപ്പയെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ലാറ്റെറൻ കൊട്ടാരത്തിൽ വച്ച് അറസ്റ്റുചെയ്തു.

🌐1397 – ഡെൻമാർക്കിലെ മാർഗരറ്റ് ഒന്നാമന്റെ ഭരണത്തിൽ കൽമാർ യൂണിയൻ രൂപീകരിച്ചു.

🌐1631 – മുഗൾ ചക്രവർത്തി ഷാജഹാന്റെ പത്നി മുംതാസ് മഹൽ പ്രസവത്തെത്തുടർന്ന് മരണമടഞ്ഞു. ഇതേ തുടർന്ന് 20 വർഷം ചെലവിട്ടാണ്‌ ഷാജഹാൻ അവർക്ക് ശവകുടീരമായി താജ് മഹൽ പണിതീർത്തത്.

🌐1789 – ഫ്രാൻസിൽ തേർഡ് എസ്റ്റേറ്റ് സ്വയം ദേശീയ അസംബ്ലിയായി പ്രഖ്യാപിച്ചു.

🌐1885 – സ്റ്റാച്യു ഓഫ് ലിബർട്ടി ന്യൂയോർക്ക് തുറമുഖത്തെത്തി.

🌐1898 – യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി ഹോസ്പിറ്റൽ കോർപ്സ് സ്ഥാപിതമായി.

🌐1940 – ബാൾട്ടിക് രാജ്യങ്ങളായ എസ്റ്റോണിയ, ലാത്വിയ, ലിത്വേനിയ എന്നിവയെ സോവിയറ്റ് യൂണിയൻ അധീനപ്പെടുത്തി.

🌐1944 – ഡെന്മാർക്കിൽ നിന്നും സ്വതന്ത്രമായി ഐസ്‌ലന്റ് ഒരു റിപ്പബ്ലിക്കായി.

🌐1967 – ആണവായുധ പരിശോധന: പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന അതിന്റെ ആദ്യത്തെ തെർമോ ന്യൂക്ലിയർ ആയുധത്തിന്റെ വിജയകരമായ പരീക്ഷണം പ്രഖ്യാപിച്ചു.

🌐1987 – മങ്ങിയ കടൽത്തീര കുരുവി ജീവിവർഗ്ഗത്തിന്റെ അവസാന വ്യക്തിയുടെ മരണത്തോടെ, മങ്ങിയ കടൽത്തീര കുരുവികൾ വംശനാശം സംഭവിച്ചു.

🌐1994 – അമേരിക്കയിൽ നടന്ന ഫുട്ബോൾ ലോകകപ്പിന്‌ തുടക്കം.

🌐2007 പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി യു.പി.എ. യും ഇടതു പക്ഷവും നാമനിർദ്ദേശം നൽകി.

🌹ജൻമദിനങ്ങൾ🌹 🔻🔻🔻

🌹ടി.പി. ശ്രീനിവാസൻ – ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു നയതന്ത്രജ്ഞനാണ് തെറ്റാലിൽ പരമേശ്വരൻപിള്ള ശ്രീനിവാസൻ എന്ന ടി.പി. ശ്രീനിവാസൻ. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിൽ ഇന്ത്യയുടെ ഗവർണറുമായി ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡറായും കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷണറായും പ്രവർത്തിച്ചിരുന്നു.കോളമിസ്റ്റ്, ഫ്രീലാൻസ് എഴുത്തുകാരൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്.

🌹ലോകനാഥ് ബെഹ്റ – ഇന്ത്യൻ പോലീസ് സർവീസ് (I.P.S.) ഉദ്യോഗസ്ഥനാണ് ലോകനാഥ് ബെഹ്റ.
എൻ‌ഐ‌എയിൽ ഡെപ്യൂട്ടേഷനായിരിക്കെ, 2009 ൽ വിശിഷ്ട സേവനങ്ങൾ‌ക്കായുള്ള പ്രസിഡൻറ് മെഡൽ ലഭിച്ചു.

🌹പുന്നശ്ശേരി നീലകണ്ഠശർമ്മ – കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവും, സംസ്കൃത പണ്ഡിതനും ആയിരുന്നു പുന്നശ്ശേരി നമ്പി എന്ന പുന്നശ്ശേരി നീലകണ്ഠശർമ്മ.കെ.പി. നാരായണ പിഷാരോടി,പി. കുഞ്ഞിരാമൻ നായർ,പി.എസ്. അനന്തനാരായണശാസ്ത്രി,വിദ്വാൻ പി. കേളുനായർ,റ്റി.സി. പരമേശ്വരൻ മൂസ്സത്,തപോവനസ്വാമി മുതലായവരൊക്കെ പുന്നശ്ശെരി നമ്പിയുടെ ശിഷ്യഗണങ്ങളിൽ ചിലരാണ്.

🌹ഭരണിക്കാവ് ശിവകുമാർ – പ്രമുഖ മലയാളചലച്ചിത്ര ഗാനരചയിതാവായിരുന്നു ഭരണിക്കാവ് ശിവകുമാർ. ഗാനരചനയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. 1973-ൽ വിൻസന്റ് മാസ്റ്റർ സംവിധാനംചെയ്ത ‘ചെണ്ട’ എന്ന ചിത്രത്തിൽ വയലാറിനും ഭാസ്കരൻ മാഷിനുമൊപ്പം പാട്ടെഴുതിയാണ് ഭരണിക്കാവ് ശിവകുമാർ സിനിമാരംഗത്തുവന്നത്.

🌹ആഷിഖ് കുരുണിയൻ – ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം ഫോർവേഡ് കളിക്കാരനാണ് ആഷിഖ് കുരുണിയൻ. മലപ്പുറം ജില്ലയിലെ പട്ടർകടവ് ആണ് സ്വദേശം. ഇന്ത്യൻ സൂപ്പർ ലീഗിൽ പൂനെ സിറ്റിക്ക് വേണ്ടി കളിക്കുന്നു.

🌹മാത്യു ജോസഫ് – സുപ്രീം കോടതിയിലെ ജഡ്ജിയാണ് കുട്ടിയിൽ മാത്യു ജോസഫ് . ഉത്തരാഖണ്ഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസാണ് അദ്ദേഹം.

🌹ദിവ്യ പദ്മിനി – ദിവ്യ പത്മിനി, ( ദിവ്യ വിശ്വനാഥ്) ഒരു അഭിനേത്രിയാണ്. മലയാളത്തിലും തമിഴലും ടെലിവിഷൻ/ സിനിമ രംഗത്തു പ്രവർത്തിക്കുന്നു.പ്രേം പ്രകാസിനൊപ്പം മണിപ്പുരുരാടം എന്ന സീരിയലുടെ ദിവ്യ ടെലിവിഷൻ രംഗത്തിലേക്ക് അരങ്ങേറ്റം നടത്തി.

🌹സിന്ധു മേനോൻ – ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് സിന്ധു മേനോൻ. 17 ജുൺ 1985-ൽ ജനിചു .ബാലതാരമായാണ് സിനിമയിൽ തുടക്കം കുറിച്ചത്. തമിഴ്, തെലുങ്ക്, മലയാള, കന്നഡ എന്നീ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കർണ്ണാടകയിലാണ് സിന്ധു ജനിച്ചത്.

🌹ബിയോൺ വി. കെ. – മലയാളം സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ് ബിയോൺ വി. കെ.

🌹അർച്ചന രവി – ഒരു ഇന്ത്യൻ വനിതാ മോഡൽ, സൗന്ദര്യമത്സര ഉടമ, നടി, ക്ലാസിക്കൽ നർത്തകി. കുട്ടികളെ ശാക്തീകരിക്കുന്നതിനായി 2019 ഫെബ്രുവരിയിൽ അവർ “ബഡ്ഡി പ്രോജക്റ്റ്” എന്ന പേരിൽ ഒരു കാമ്പെയ്ൻ ആരംഭിച്ചു.

🌹പി. ഡി. തങ്കപ്പൻ ആചാരി – 4-ാമത് ലോക്സഭയുടെയും 15-ാമത് ലോക്സഭയുടെയും ലോക്സഭാ സെക്രട്ടേറിയറ്റിന്റെയും മുൻ സെക്രട്ടറി ജനറലാണ്. സെക്രട്ടറി ജനറൽ എന്ന നിലയിൽ ലോക്സഭയിലെ സെക്രട്ടേറിയറ്റിന്റെ എക്സ്-അഫീഷ്യോ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് കൂടിയായിരുന്നു അദ്ദേഹം.

🌹അമൃത റാവു – ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും മോഡലുമാണ് അമൃത റാവു. 2003 ൽ ഇറങ്ങിയ ഇഷ്ക് വിഷ്ക് എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി. ഇതിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. പിന്നീട് 2004 ലെ മേം ഹൂ ന, 2006 ലെ വിവാഹ് എന്നീ ചിത്രങ്ങൾ മികച്ചതായിരുന്നു. ഈ വിജയ ചിത്രത്തിൽ ഷാഹിദ് കപൂർ ആയിരുന്നു നായകൻ. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിപ്രായം ലഭിക്കുകയും ഇത് ഒരു ദാദ ഫാൽകെ പുരസ്കാരം ലഭിക്കുന്നതിനും കാരണമായി.

🌹ഓൾഗ ഖോഖ്ലോവ – ഒരു റഷ്യൻ ബാലെ നർത്തകിയായിരുന്നു ഓൾഗ പിക്കാസോ, ഓൾഗ സ്റ്റെപ്പനോവന കോക്ക്ലോവ. പക്ഷെ പാബ്ലോ പിക്കാസോയുടെ ആദ്യത്തെ ഭാര്യ എന്ന പേരിലും, അദ്ദേഹത്തിന്റെ ആദ്യത്തെ മകനായ പോളോ യുടെ അമ്മയെന്ന പേരിലുമാണ് ഓൾഗ കൂടുതൽ അറിയപ്പെടുന്നത്.

🌹കെ. ഹസ്സൻ ഗാനി – കേരളത്തിലെ മുസ്ലീം ലീഗ് പ്രവർത്തകനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. ഹസ്സൻ ഗാനി. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തിരുന്ന ഗാനി 1951-ലാണ് മുസ്ലീം ലീഗിൽ ചേർന്നത്.

🌹ജ്യോതി പ്രസാദ് അഗർവാല – ജ്യോതി പ്രസാദ് അഗർവാല, ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ ആസ്സമിലെ സ്വാതന്ത്ര്യസമരസേനാനിയും, കവിയും, നാടകൃത്തും, സംഗീത സംവിധായകനുമായിരുന്നു. ‘രൂപ്കൺവർ’ എന്ന് വിളിക്കുന്ന ജ്യോതി പ്രസാദ് അഗർവാല ആസാമീസ് സിനിമയുടെ പിതാവാ യി അറിയപ്പെടുന്നു.1935-ൽ നിർമ്മിച്ച ‘ജോയ്മതി’ ആണ് ആസാമിലെ ആദ്യചിത്രമായി കണക്കാക്കപ്പെടുന്നത്.

🌹ടിഗ്രൻ പെട്രോഷ്യൻ – ടിഗ്രൻ വർത്തനോവിച്ച് പെട്രോഷ്യൻ സോവിയറ്റ്-അർമേനിയൻ ഗ്രാൻഡ്‌മാസ്റ്റർ ആയിരുന്നു.1963 മുതൽ1969 വരെ ലോക ചെസ്സ് ചാമ്പ്യനുമായിരുന്നു പെട്രോഷ്യൻ. മിഖായേൽ ബൊട്‌വിനിക്കിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ലോകകിരീടം ചൂടിയത് കൂടാതെ 8 തവണ ലോകപട്ടത്തിനുള്ള മത്സരാർത്ഥിയുമായിരുന്നു പെട്രോഷ്യൻ.

🌹പീറ്റർ സ്വിഡ്ലർ – റഷ്യൻ ചെസ് ഗ്രാൻഡ്മാസ്റ്റർ ആണ് പീറ്റർ സ്വിഡ്ലർ.മൂന്നു ലോക ചെസ് ചാമ്പ്യൻഷിപ്പ് പട്ടത്തിനുള്ള (2001, 2005, 2007) യോഗ്യതാമത്സരത്തിൽ സ്വിഡ്ലർ പങ്കെടുക്കുകയുണ്ടായി. ഏഴുതവണ റഷ്യൻ ദേശീയ ചാമ്പ്യനുമായിരുന്നു.

🌹ഷെയ്ൻ വാട്സൺ – ഒരു ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ് ഷെയ്ൻ വാട്സൺ. ഒരു ഓൾ റൗണ്ടറാണ്. 2002ലാണ് ഓസ്ട്രേലിയക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. സൗത്ത് ആഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിന മത്സരത്തിലായിരുന്നു അരങ്ങേറ്റം. അന്നുമുതൽ ഓസ്ട്രേലിയൻ ടീമിന്റെ സ്ഥിര സാന്നിദ്ധ്യമായ് മാറി.

🌹എ. എൽ. വിജയ് – തമിഴ് ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ചലച്ചിത്ര സംവിധായകനാണ് എ. എൽ. വിജയ് . തുടക്കത്തിൽ സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച അദ്ദേഹം [1] കിരീദം, നിരൂപക പ്രശംസ നേടിയ മദ്രസപട്ടണം തുടങ്ങിയ ചിത്രങ്ങളിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. രണ്ട് ചിത്രങ്ങളിലും വിക്രം അഭിനയിച്ച ദിവാ തിരുമാഗൽ, താണ്ഡവം എന്നീ ബിഗ് ബജറ്റ് ചിത്രങ്ങൾ വിജയ് പിന്നീട് സംവിധാനം ചെയ്തു.

🌹സോന മോഹപത്ര – ഇന്ത്യൻ ഗായിക, സംഗീതസംവിധായകൻ, ഗാനരചയിതാവ് എന്നി നിലകളിൽ അറിയപ്പെടുന്നു. സ്വന്തം മെറ്റീരിയലിനു പുറമേ, ഡേവിഡ് ബോവിയുടെ “ലെറ്റ്സ് ഡാൻസ്”, ഐ‌എൻ‌എക്സ്എസ്, “ആഫ്റ്റർഗ്ലോ” എന്നിവയ്ക്കൊപ്പം മോഹാപത്രയുടെ പാട്ടുകളുടെ റീമിക്സുകളും റെക്കോർഡുചെയ്‌തു, രണ്ടാമത്തേത് പ്രത്യേകിച്ചും വിജയിച്ചു.

🌷സ്മരണകൾ🌷 🔻🔻🔻

🌷ചങ്ങമ്പുഴ കൃഷ്ണപിള്ള – മലയാളഭാഷയിലെ ഒരു മഹാകവിയാണ് ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള.ചങ്ങമ്പുഴ എഴുതിയ ജോത്സ്യത്തെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കാതെ അതിന്റെ കൈയെഴുത്തുപ്രതി കണ്ണൂരിലെ ജോത്സ്യപണ്ഡിതനും എഴുത്തുകാരനുമായ എടക്കാട്ട് നാരായണന്റെ കൈവശം കണ്ടെത്തിയിരുന്നു. പഴയകാല ഗണിതം ഉപയോഗിച്ചാണ് 1945-ൽ അദ്ദേഹം ഈ ഗ്രന്ഥം എഴുതിയത്. ഈ പുസ്തകം പ്രസിദ്ധീകരിക്കാനായി ചങ്ങമ്പുഴ തൃശൂർ സ്വദേശിയായ ഇയ്യുണ്ണി എന്നയാളെ ഏൽപ്പിക്കുകയും അദ്ദേഹമാണ് നാരായണന് ഈ പുസ്തകം കൈമാറുകയും ചെയ്തതെന്നു കരുതുന്നു.

🌷ഝാൻസി റാണി (റാണി ലക്ഷ്മീബായ്) – മറാഠ ഭരണത്തിനുകീഴിലായിരുന്ന ഝാൻസിയിലെ (നിലവിൽ ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ സ്ഥിതിചെയ്യുന്നു) രാജ്ഞിയായിരുന്നു ഝാൻസി റാണി എന്നറിയപ്പെടുന്ന റാണി ലക്ഷ്മീബായ്.1857-ലെ ശിപായി ലഹളയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു. ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഈ ധീരവനിത. ബ്രാഹ്മണസ്ത്രീകൾ ഭർത്താവിന്റെ വിയോഗത്തിനുശേഷം ഭൗതികജീവിതം ഉപേക്ഷിച്ചിരുന്ന ആ കാലഘട്ടത്തിൽ അവർ രാജ്യഭരണം ഏറ്റെടുത്തത് പുരോഗമനപരമായ ഒരു നിലപാടായി കരുതപ്പെടുന്നു.

🌷മധുകർ ദത്താത്രയ ദേവറസ് – രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ മൂന്നാമത്തെ സർസംഘചാലകൻ ആയിരുന്നു മധുകർ ദത്താത്രയ ദേവറസ്. 1973 മുതൽ 1994 വരെ അദ്ദേഹം ആർ.എസ്.എസ്സിന്റെ സർസംഘചാലക് സ്ഥാനത്ത് തുടർന്നു.ഭാരതത്തിൻറെ മുഴുവൻ പ്രത്യേകതകളും ഭൂപ്രകൃതിയും നദികളും മഹാന്മാരായ വ്യക്തികളും ഒക്കെ ഉൾക്കൊള്ളുന്ന എകാത്മത മന്ത്രം ദേവറസ്സിൻറെ നിർദ്ദേശാനുസരണം എഴുതി തയ്യാറാക്കിയതാണ്. തൊട്ടുകൂടായ്മക്ക് എതിരെ അതിശക്തമായി ദേവറസ് ശബ്ദമുയർത്തി “അസ്പർശ്യത പാപമല്ലെങ്കിൽ മറ്റൊന്നും പാപമല്ല അദ്ദേഹം പറഞ്ഞു.ഡോക്ടർ ഹെഡ്ഗേവാറിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്ന ദേവറസ് ആർ.എസ്.എസ്സിന്റെ പ്രാരംഭ കാലത്ത് തന്നെ അതിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു .

🌷മുംതാസ് മഹൽ – മുംതാസ് മഹൽ മുഗൾ സാമ്രാജ്യത്തിലെ ഒരു രാജ്ഞിയായിരുന്നു. അർജുമന്ദ് ബാനു ബീഗം എന്നായിരുന്നു ഇവരുടെ മുഴുവൻ പേര്. ജഹാംഗീറിന്റെ പുത്രനു, അടുത്ത മുഗൾ ചക്രവർത്തിയുമായ ഷാജഹാൻ ആണ് മുംതാസിനെ വിവാഹം കഴിച്ചത്.

🌷പി. അയ്യനേത്ത് – മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായിരുന്നു പത്രോസ് അയ്യനേത്ത് എന്ന പി. അയ്യനേത്ത്.. നോവൽ,കഥ,നാടകം തുടങ്ങിയ വിവിധ മേഖലകളിലായി അമ്പതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ആറ് നോവലുകൾ ചലച്ചിത്രമാക്കിയിട്ടുണ്ട്.

🌷സി.ബി.സി. വാര്യർ – ഹരിപ്പാട് മുൻ എം.എൽ.എ.യും സി.പി.ഐ.എം നേതാവുമായിരുന്നു ചെമ്പകശ്ശേരി ബാലകൃഷ്ണവാര്യർ ചന്ദ്രശേഖരവാര്യർ എന്ന സി.ബി.സി. വാര്യർ. കെ.എഫ്.സി, കെ.എസ്.എഫ്.ഇ, അഗ്രോ ഇൻഡസ്ട്രീസ് എന്നിവിടങ്ങളിലെ തൊഴിലാളി സംഘടനകളുടെ യൂണിയൻ പ്രസിഡന്റായിരുന്നു.

🌷ഹാരി നെൽസൺ പിൽസ്ബറി – അമേരിക്കൻ ചെസ്സ്കളിക്കാരനായിരുന്നു ഹാരി നെൽസൺ പിൽസ്ബറി. .ഹാസ്റ്റിങ്ങ്സ് ടൂർണമെന്റിൽ മുൻ നിരക്കളിക്കാരെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയതാണ് അദ്ദേഹത്തിന്റെ മികച്ച വിജയം. കൂടാതെ ബോർഡുകാണാതെയുള്ള ചെസ്സ് കളിയിലും പിൽസ്ബറി പ്രഗല്ഭനായിരുന്നു, മികച്ച ഓർമ്മശക്തിയ്ക്കുമുടമായിരുന്ന അദ്ദേഹം പ്രേക്ഷകർക്കുമുന്നിൽ അതു സംബന്ധിച്ച ചില പ്രകടനങ്ങളും പിൽസ്ബറി നടത്തുമായിരുന്നു. 1897 ലെ അമേരിക്കൻ ചെസ്സ് ദേശീയ ചാമ്പ്യനുമായിരുന്നു പിൽസ്ബറി.

🌷ചാൾസ് കാനിങ് – ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന ഒരു ഇംഗ്ലീഷ് രാഷ്ട്രീയക്കാരനാണ് കാനിങ് പ്രഭു എന്നറിയപ്പെടുന്ന ചാൾസ് ജോൺ കാനിങ്. 1857-ലെ ഇന്ത്യൻ ലഹള നടക്കുന്ന സുപ്രധാനകാലയളവിലായിരുന്നു ഇദ്ദേഹം ഗവർണർ ജനറലായത്. ഈ പ്രക്ഷോഭത്തെ അടിച്ചമർത്തി ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സർക്കാർ നേരിട്ട് ഏറ്റെടുത്തപ്പോൾ ഇന്ത്യയുടെ ആദ്യത്തെ വൈസ്രോയിയായും കാനിങ് മാറി.

🌷ജിജബായി – മറാത്ത സാമ്രാജ്യ സ്ഥാപകനായ ചത്രപതി ശിവജി മഹാരാജാവിന്റെ മാതാവായ ജിജബായി ഷഹജി ഭോസ്ലെ. 2011-ൽ പുറത്തിറങ്ങിയ രാജ്മത ജിജാവു എന്ന ചിത്രം ജിജാബായിയുടെ ജീവചരിത്രമാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments