Saturday, November 23, 2024
HomeNewsജൂൺ 19 ന്റെ പ്രത്യേകതകൾ

ജൂൺ 19 ന്റെ പ്രത്യേകതകൾ

ഇന്നത്തെ പ്രത്യേകതകൾ

19-06-2020

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 19 വർഷത്തിലെ 170 (അധിവർഷത്തിൽ 171)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

“`1807 – അഥോസ് പോരാട്ടത്തിൽ റഷ്യയുടെ അഡ്മിറൽ ദിമിത്രി സെന്യാവിൻ ഒട്ടോമൻ സാമ്രാജ്യത്തിന്റെ നാവിക സേനയെ നശിപ്പിച്ചു.

1846 – ആധുനിക നിയമങ്ങളനുസരിച്ചുള്ള ആദ്യ ബേസ്ബോൾ കളി യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂ ജഴ്സിയിലെ ഹൊകോബനിൽ നടന്നു.

1862 – യു.എസ്. കോൺഗ്രസ് യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രദേശങ്ങളിൽ അടിമത്തം നിർത്തലാക്കി.

1918 – യു.എസും ജർമനിയും തമ്മിൽ കാന്റിഗ്നി പോരാട്ടംനടന്നു.

1862- അമേരിക്കൻ കോൺഗ്രസ്, അമേരിക്കയിൽ അടിമത്തം നിർത്തലാക്കി.

1922 – Flying finn എന്ന അപരനാമത്തിൽ അറിയപ്പെടുന്ന Pavo Nurmi 5000 മീറ്റർ ഓട്ടത്തിൽ ലോക റെക്കാർഡ് സൃഷ്ടിച്ചു (14:28.2 സെക്കന്റ്)

1924 – പാവോ നൂർമി 1500 മീറ്ററിൽ പുതിയ ലോക റെക്കോർഡ് (3:52.6 സെക്കന്റ്) സ്ഥാപിച്ചു

1961- കുവൈറ്റ് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

1963 – ആദ്യ വനിതാ ബഹിരാകാശ യാത്രികയായ വാലന്റിന തെരഷ്കോവ ഭൂമിയിൽ തിരിച്ചെത്തി

1966- ബാൽ താക്കറെ ശിവസേന പാർട്ടി സ്ഥാപിച്ചു

1976- 10 മാസത്തെ പറക്കലിന് ശേഷം, US ന്റെ viking I ഉപഗ്രഹം, ചൊവ്വയുടെ ഭ്രമണ പഥത്തിൽ എത്തി

1981- ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം ആപ്പിൾ, ഫ്രഞ്ച് ഗയാനയിൽ നിന്ന് വിക്ഷേപിച്ചു

1991- കൊളംബിയൻ മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്കോബാർ, പോലീസിന് കീഴടങ്ങി

2012 – കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്ന പോക്സോ നിയമത്തിനു പ്രസിഡന്റ് അംഗീകാരം നൽകി.. നവംബർ 14ന് നിലവിൽ വന്നു

1961 – കുവൈറ്റ്, യുണൈറ്റഡ് കിങ്ഡത്തിൽനിന്ന് സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.

1943 – ടെക്സാസിലെ ബ്യൂമോണ്ടിൽ വർഗ്ഗീയ കലാപം നടന്നു.“`

ജനനം

“`1962 – ആഷിഷ്‌ വിദ്യാർത്ഥി – ( ഹിന്ദി,മലയാളം,തമിഴ്,കന്നട,ബംഗാളി,തെക്ഷ്‌ലുങ്,ക്‌ ഇഗ്ലീഷ് സിനിമകളിൽ വില്ലനായും സ്വഭാവനടനായും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ച ആഷീഷ്‌ വിദ്യാർത്ഥി )

1985 – കാജൽ അഗർവാൾ – ( തമിഴ്‌, തെലുഗു, ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കുന്ന നടി കാജൽ അഗർവാൾ )

1947 – സൽമാൻ റുഷ്ദി – ( ബുക്കർ സമ്മാനം ലഭിച്ച ‘മിഡ്നൈറ്റ്സ് ചിൽഡ്രൻസ്’ എന്ന പുസ്തകമടക്കം നിരവധി കൃതികൾ രചിച്ച ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദി )

1949 – പി സി സനൽകുമാർ – ( വേനൽപൂക്കൾ, ഒരു സൈക്കിൾ തരുമോ,ഊമക്കത്തിന് ഉരിയാട മറുപടി, പാരഡികളുടെ സമാഹാരമായ, പാരഡീയം തുടങ്ങിയ കൃതികൾ രചിക്കുകയും “കളക്ടർ കഥയെഴുതുകയാണ്’ എന്ന ഗ്രന്ഥത്തിന് ഹാസ്യസാഹിത്യത്തിനുള്ള 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയും ചെയ്ത,
പത്തനംതിട്ടയിലും കാസർകോട്ടും കളക്ടറായിരുന്ന മലയാള ഹാസ്യ സാഹിത്യകാരൻ പി.സി. സനൽകുമാർ )

1896 – രജനി പാം ദത്ത്‌ – ( ബ്രിട്ടനിലെ പത്രപ്രവർത്തകനും കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടായപ്പോൾ അതിന്റെ പ്രവർത്തകനും ലേബർ മാസിക തുടങ്ങുകയും, പാർട്ടിയുടെ വർക്കേർസ് വീക്കലിയുടെ എഡിറ്ററും ആയിരുന്ന ഇൻഡൊ സുഡിഷ് ആയിരുന്ന രജനി പാം ദത്ത് )

1920 – ടി ഷന്മുഖം – ( ഇന്ത്യൻ ഫുട്‌ബോളിലെ ഇതിഹാസ താരവും 1951-ലെ ഡൽഹി ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ദേശീയ ടീമിലംഗവുമായിരുന്ന ‘ഒളിമ്പ്യൻ’ തുളുഖാനം ഷണ്മുഖം എന്ന ടി. ഷൺമുഖം )

1623 – ബ്ലെയിസ്‌ പാസ്കൽ – ( മെക്കാനിക്കൽ കാൽക്കുലേറ്റർ നിർമ്മിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചതും, ഫ്ലൂയിഡുകളെ പറ്റി പഠിച്ചതും ,എവാഞ്ചെസ്റ്റിലാ ടോറിസെല്ലിയുടെ മർദ്ദത്തെ പറ്റിയും ശൂന്യതയെ പറ്റിയുള്ള പഠനങ്ങളിലെ സംശയനിവൃത്തി വരുത്തിയതുമുൾപ്പെടെ ചെറുപ്പത്തിലെ പല പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്ന ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, മത തത്ത്വചിന്തകനുമായിരുന്ന ബ്ലെയിസ് പാസ്കൽ )

1945 – ഓങ്ങ്‌ സാൻ സൂചി – ( മ്യാന്മാറിൽ ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയതിന്റെ പേരിൽ 1989 ജൂലൈ 20 മുതൽ വിവിധ കാലയളവുകളിലായി 15 വർഷം വീട്ടുതടങ്കലിൽ കഴിഞ്ഞിട്ടുണ്ട് . പിന്നീട്‌ ജനാധിപത്യ പ്രക്രിയ വഴി ഭരണാധികാരം നേടി )

1970 – രാഹുൽ ഗാന്ധി – ( – നിലവിൽ കോൺഗ്രസ്‌ ദേശീയ പ്രസിഡണ്ടും എം പി യും ആയ മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ മകൻ രാഹുൽ ഗാന്ധി )“`

മരണം

“`1995 – പി എൻ പണിക്കർ – ( നീലമ്പേരൂരിൽ “സനാതന ധർമ്മം” എന്ന വായനശാല സ്ഥാപിക്കുകയും അഹോരാത്രം പ്രവർത്തിച്ച് കേരള ഗ്രന്ഥശാല സംഘം സ്ഥാപിക്കുകയും, ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരുത്തുകയും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ എന്ന് അറിയപ്പെടുകയും ചരമദിനം വായനാദിനമായി ആചരിക്ക്പെടുകയും ചെയ്യുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി എന്‍ പണിക്കർ )

2002 – എൻ എഫ്‌ വർഗീസ്‌ – ( ശബ്ദ ഗാംഭീര്യം കൊണ്ടും തനിമയാർന്ന അഭിനയ ശൈലി കൊണ്ടും മലയാള സിനിമയിൽ ചുരുങ്ങിയ കാലം ശ്രദ്ധിക്കപ്പെട്ട പല വേഷങ്ങളും ചെയ്ത എൻ എഫ് വർഗ്ഗീസ്‌ )

1915 – സെർഗി ഇവാനോവിച്ച്‌ ടാനിയേവ്‌ – ( റഷ്യൻ സംഗീതത്തിലെ ആചാര്യന്മാരിലൊരുവനായി ആദരിച്ചു പോരുന്ന സംഗീതജ്ഞനും സംഗീത അധ്യാപകനുമായിരുന്ന സെർഗീ ഇവാനോവിച് ടാനിയേവ്‌ )

1956 – തോമസ്‌ വാട്ട്‌സൺ സീനിയർ – ( ഇൻറർനാഷണൽ ബിസിനസ് മെഷീൻസ് (ഐ ബി എം )എന്ന ലോക പ്രശസ്ത കമ്പ്യൂട്ടർ കമ്പനിയുടെ സ്ഥാപകൻ എന്ന നിലയിലും ആദ്യകാല കമ്പ്യൂട്ടർ നിർമ്മാണ ശ്രമങ്ങൾക്ക് നൽകിയ പിന്തുണയുടെ പേരിലും കമ്പ്യൂട്ടർ ലോകത്ത് അനശ്വരനായ തോമസ് വാട്സൺ സീനിയർ )

1993 – വില്യം ഗോൾഡിംഗ്‌ – ( ബ്രിട്ടീഷ് നോവലിസ്റ്റും നാടകകൃത്തും കവിയും 1983-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവുമായ വില്യം ഗോൾഡിംഗ്‌ )

2016 – ഓമല്ലൂർ ചെല്ലമ്മ – ( സ്ത്രീ എന്ന സിനിമയിലൂടെ രംഗത്ത്‌ വന്ന പഴയ കാല നടി ഓമല്ലൂർ ചെല്ലമ്മ )

2013 – ജയിംസ്‌ ജോസഫ്‌ ഗന്ദോൾഫീനി – ( ഏറെ അവാർഡുകൾ നേടിയ ദി സൊപ്രാനോസ് എന്ന എച്ച്. ബി. ഓ. തുടർസീരിയലിൽ അമേരിക്കൻ മാഫിയാ ക്രൈം ബോസ് ടോണി സൊപ്രാനോയുടെ കഥാപാത്രത്തെ അഭിനയിച്ച ജെയിംസ് ജോസഫ് ഗന്ദോൾഫീനി )“`

മറ്റു പ്രത്യേകതകൾ

വായനാദിനം!
(കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ട പി.എൻ.പണിക്കരുടെ ചരമദിനമായ ഇന്ന്,1996 മുതൽ കേരളാ സർക്കാർ വായനാദിനമായി ആചരിക്കുന്നു).

world Sickle cell Day !
ലോക അരിവാൾ കോശ ദിനം!

World Sauntering Day!

ഹംഗറി: സ്വതന്ത്ര ഹംഗറി ദിനം!

ട്രിനിഡാഡ് & ടൊബാഗൊ: തൊഴിലാളി ദിനം

ഉറുഗ്വേ: ഉറുഗ്വേയുടെ രാഷ്ട്രപിതാവ് യോസേ ഗെർവാസിയൊ അർട്ടിഗാസ് അർനലിന്റെ ജന്മദിനം

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments