Saturday, November 23, 2024
HomeNewsജൂൺ 20 ന്റെ പ്രത്യേകതകൾ

ജൂൺ 20 ന്റെ പ്രത്യേകതകൾ

   *Date: 20:06:2020*

ഇന്ന് 2020 ജൂൺ 20, 1195 മിഥുനം 05, 1441 ശവ്വാൽ 28, ശനി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 20 വർഷത്തിലെ 171 (അധിവർഷത്തിൽ 172)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

“`1837 – ബ്രിട്ടനിൽ വിക്റ്റോറിയ രാജ്ഞി സ്ഥാനാരോഹണം ചെയ്തു.

1862 – റൊമാനിയയുടെ പ്രധാനമന്ത്രിയായ ബാർബു കറ്റാർഗ്യു കൊല ചെയ്യപ്പെട്ടു.

1863 – പടിഞ്ഞാറൻ വെർജീനിയ അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തഞ്ചാമത് സംസ്ഥാനമായി.

1877 – ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ടെലഫോൺ സർ‌വീസ്, അലക്സാണ്ടർ ഗ്രഹാം ബെൽ കാനഡയിലെ ഒണ്ടാരിയോ പ്രവിശ്യയിലുള്ള ഹാമിൽട്ടണിൽ സ്ഥാപിച്ചു

.
1946 – ആലപ്പുഴ സനാതന ധർമ്മ കലാലയം സ്ഥാപിതമായി

1960 – ആഫ്രിക്കൻ രാജ്യങ്ങളായ മാലിയും സെനഗലും സ്വതന്ത്രമായി.

1969 – ജാക്വസ് ചബാൻ-ഡെൽമാസ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.

1978 – ഗ്രീസിലെ തെസ്സലോനിക്കിയിൽ, റിച്ചർ സ്കേലിൽ 6.5 രേഖപ്പെടുത്തിയ ഭൂകമ്പം.

1990 – യുറേക്ക എന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തി.

1991 – തലസ്ഥാനം പൂർണ്ണമായും ബോണിൽ നിന്നും ബെർലിനിലേക്ക് മാറ്റാൻ ജർമ്മൻ പാർലമെന്റ് തീരുമാനിച്ചു.

1782- അമേരിക്കയുടെ സീലും ചിഹ്നവും അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു.

1789- ഫ്രഞ്ച് വിപ്ലവുമായി ബന്ധപ്പെട്ട ടെന്നിസ് കോർട്ട് പ്രതിജ്ഞ നടന്ന ദിവസം

1819- 320 sൺ തൂക്കമുള്ള സാവന്ന എന്ന ആവിക്കപ്പൽ ഏതെങ്കിലും സമുദ്രം (ഇവിടെ അറ്റലാന്റിക്) മുറിച്ചു കടക്കുന്ന ആദ്യ കപ്പലായി.

1921- കല്യാണ സുന്ദരം മുതലിയാരുടെ നേതൃത്വത്തിൽ ചെന്നൈയിൽ തുണിമിൽ സമരം ഔദ്യോഗികമായി തുടങ്ങി

1932- അമ്പാടി ഇക്കാവമ്മ പരിഭാഷ നടത്തിയ മഹാത്മജിയുടെ “അനാസക്തി യോഗം” എന്ന പുസ്തകത്തിന്റെ വിവർത്തനം, മലയാളത്തിൽ മാതൃഭൂമി ആദ്യമായി പ്രസിദ്ധീകരിച്ചു

1968 – ജിം ഹൈൻസ്, 10 സെക്കണ്ടിൽ താഴെ 100 മീറ്റർ ഓടുന്ന ആദ്യ ഓട്ടക്കാരനായി.

1991- ജർമൻ ഏകീകരണത്തിന് ശേഷം പാർലമെന്റ് ബേണിൽ നിന്നും ബർലിനിലേക്ക് മാറ്റുവാൻ തീരുമാനിച്ചു

1996 – ജനീവ കോൺഫറൻസിൽ CTBT (Comprehensive test ban treaty) കരാർ ഒപ്പിടാൻ ഇന്ത്യ വിസമ്മതിച്ചു.

2001 – പർ‌വേസ് മുഷാറഫ് പാകിസ്താന്റെ പ്രസിഡണ്ടായി.“`

ജന്മദിനങ്ങൾ

“`1920 – വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട്‌ – ( ചികിത്സകനായും പണ്ഡിതനായും അറിയപ്പെടുകയും നിരവധി ഗ്രന്ഥങ്ങൾ രചിക്കുകയും, ചികിത്സാ വൃത്തിയോടൊപ്പം യുവ വൈദ്യന്മാർക്ക് ശിക്ഷണം നൽകുന്നതിലും വ്യാപൃതനായിരുന്ന ആയുർവേദ ആചാര്യൻ രാഘവൻ തിരുമുൽപ്പാട് എന്ന വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട്‌ )

1927 – കെ കെ ബാലകൃഷ്ണൻ – ( വൈക്കം നീയോജക മണ്ഡലത്തെ പ്രതിനിധികരിച്ച് ഹരിജനക്ഷേമം, ജലസേചനം, ഗതാഗതം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് കെ.കെ. ബാലകൃഷ്ണൻ )

1939 – രമാകാന്ത്‌ ബിക്കാജി ദേശായി – ( ഇൻഡ്യക്കു വേണ്ടി ടെസ്റ്റ് മാച്ചുകളിൽ കളിച്ച ഫാസ്റ്റ് ബോളർ രമാകാന്ത് ബിക്കാജി ദേശായി )

1763 – തിയൊ ബാൾഡ്‌ വുൾഫ്‌ ടോണി – ( ഗവൺമെന്റിനെ വിമർശിച്ചുകൊണ്ട് ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും കത്തോലിക്കരുടെ രാഷ്ട്രീയാവകാശങ്ങൾക്കുവേണ്ടി വാദിക്കുകയും, ബ്രിട്ടനിൽനിന്ന് അയർലണ്ടിനെ സ്വതന്ത്രമാക്കുകയെന്ന ലക്ഷ്യത്തോടെ തോമസ് റസ്സലിനോടും ജെയിംസ് നാപ്പർ ടാൻഡിയോടും ചേർന്ന് ബെൽഫാസ്റ്റിൽ 1791 ഒക്ടോബറിൽ യുണൈറ്റഡ് ഐറിഷ് മെൻ എന്ന സംഘടനയ്ക്കു രൂപം നൽകുകയും ആദ്യം ജനാധിപത്യ മാതൃകയിൽ പാർലമെന്ററി പരിഷ്ക്കാരങ്ങൾ നടപ്പാക്കുവാൻ ശ്രമിച്ചെങ്കിലും പിന്നിട് ഫ്രഞ്ചുവിപ്ലവത്തിന്റെ സ്വാധീനം സംഘടനയെ വിപ്ലവമാർഗ്ഗത്തിലേക്കു നയിക്കുകയും 1798 ആഗഗസ്റ്റിൽ ബ്രിട്ടിഷുകാർ അറസ്റ്റു ചെയ്യുകയും രാജ്യദ്രോഹകുറ്റം ചുമത്തി വിചാരണ ചെയ്ത് നവംബറിൽ വധശിക്ഷക്കു വിധിക്കുകയും ചെയ്തെങ്കിലും ഇതിനു വിധേയനാകാതെ 1798 നവംബർ 19-ന് ഡബ്ലിൻ ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത അയർലണ്ടിലെ ദേശസ്നേഹിയായ വിപ്ലവകാരി തിയോ ബാൾഡ് വുൾഫ് ടോണി )

1920 – അമോസ്‌ ടുട്ടുവോള – ( യോരുബ നാടോടിക്കഥകളെ അടിസ്ഥാനപ്പെടുത്തി, ദി പാം വൈൻ ഡ്രിങ്കാർഡ് എന്ന മുഴുനീള നോവൽ അടക്കം ആദ്യതെ മൂന്നു കൃതികളിലൂടെ ലോകപ്രശസ്തനായി മാറുകയും, കഥകളെഴുതി പ്രശസ്തനായ നൈജീരിയൻ എഴുതുകാരൻ അമോസ് ടുട്ടുവോള )

1952 – വിക്രം സേത്ത്‌ – ( ഇന്ത്യൻ ഇംഗ്ലീഷ്‌ എഴുത്തുകാരൻ )

1967 – നിക്കോൾ മേരി കിഡ്മാൻ – ( ഒരു ആസ്ത്രേലിയൻ – അമേരിക്കൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ്.. ഒരു അക്കാദമി അവാർഡ്, രണ്ട് പ്രൈം ടൈം എമ്മി അവാർഡുകൾ, അഞ്ച് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, ഒരു എസ്.എ.ജി. അവാർഡ്, മികച്ച നടിക്കുള്ള സിൽവർ ബീയർ അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. )

1939 – മഹബൂബ്‌ രാഹി – ( ബാല സാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഉറുദു കവി മഹ്ബൂബ് രാഹി എന്ന മഹ്ബൂബ് ഖാൻ )

1972 – രാഹുൽ ഖന്ന – ( ബോളിവുഡ് പഴയകാല നടനായ വിനോദ് ഖന്നയുടെ പുത്രനും നടൻ അക്ഷയ് ഖന്നയുടെ സഹോദരനുമായ ഹിന്ദിനടൻ രാഹുൽ ഖന്ന )“`

ചരമവാർഷികങ്ങൾ

“`1904 – നിധീരിക്കൽ മാണിക്കത്തനാർ – ( സിറിയൻ ക്രിസ്ത്യാനികളുടെ ഐക്യത്തിനും ഉന്നമനത്തിനുമായി ജാതൈക്യസംഘം രൂപികരിക്കുകയും, പിൽക്കാലത്ത് ദീപികയായി മാറിയ നസ്രാണി ദീപികയുടെ സ്ഥാപക പത്രാധിപരാകുകയും, ഹോമിയോപ്പതി ചികിത്സാരീതി കേരളത്തിൽ പ്രചരിപ്പിക്കുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും , മാതാവിന്റെ വണക്കമാസം, സൂസൻ ചരിതം, സാംസോൺ ചരിതം, കൃപാവതി, ശോഭരാജവിജയം തുടങ്ങിയ കൃതികൾ രചിച്ച മലയാള സാഹിത്യകാരനും പത്രപ്രവർത്തകനും വൈദികനും ആയിരുന്ന നിധീരിക്കൽ മാണിക്കത്തനാർ )

♟️https://chat.whatsapp.com/Hku0cGi4kC4HoZX6icfuUT
1988 – പി പി എസ്തോസ്‌ – ( സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം, കർഷക സംഘത്തിൻറെ സംസ്ഥാന വൈസ് പ്രസിഡണ്ട്‌,മുൻസിപ്പൽ ചെയർമെൻസ് ചേംബറിന്റെ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയും സി.പി.ഐ.എം സ്ഥാനാർത്ഥിയായി അഞ്ചും ആറും കേരളനിയമസഭകളിൽ കുന്നത്തുനാടിനെ പ്രതിനിധീകരിക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനിയും മുൻ നിയമസഭാ സാമാജികനുമായ പി. പി. എസ്തോസ്‌ )

1999 -സ്വാമി അമർത്ത്യാനന്ദ – ( രാമകൃഷ്ണ മിഷനിൽ കുറച്ചു നാൾ സന്യാസജീവിതം നയിക്കുകയും പിന്നീട് ലൌകിക ജീവിതത്തിൽ തിരിച്ചു വരികയും തന്റെ ജീവിതകഥ, അർദ്ധവിരാമം എന്ന പേരിൽ എഴുതുകയും സാഹിത്യ അക്കാഡമി പുരസ്ക്കാരം ലഭിക്കുകയും ചെയ്ത സ്വാമി. അമർത്ത്യാനന്ദ എന്ന എസ് മാധവൻ നായർ )

2013 – മാലേത്ത്‌ ഗോപിനാഥ പിള്ള – ( എൻ.എസ്.എസ്. ഡയറക്ടർ ബോർഡംഗം,പള്ളിയോട സേവ സംഘം പ്രസിഡന്റ് (ആറന്മുള വള്ളംകളി), ശങ്കർ മന്ത്രിസഭയിലെ പാർലമെന്ററികാര്യ സെക്രട്ടറി എന്നി നിലകളിൽ സേവനമനുഷ്ഠിക്കുകയും ,ഒന്നും രണ്ടും കേരളാ നിയമസഭകളിൽ ആറന്മുള മണ്ഡലത്തേ പ്രതിനിധീകരിക്കുകയും ചെയ്ത മാലേത്ത് ഗോപിനാഥപിള്ള )

1987 – സാലിം അലി – ( ഭാരതത്തിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ട വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന്‌ അടിസ്ഥാനമിടുകയും,പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും വിജ്ഞാനപ്രദമായ ഗ്രന്ധങ്ങൾ എഴുതുകയും ചെയ്ത സാലിം അലി എന്ന സാലിം മുഇസുദ്ദീൻ അബ്ദുൾ അലി )

2005 – ലാറി കോളിൻസ്‌ – ( ഇന്ത്യൻ സ്വാതന്ത്ര്യത്തെ കുറിച്ച് ഡൊമിനിക് ലാപിയറുമായി ചേർന്ന് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ഗ്രന്ഥം എഴുതി യ അമേരിക്കൻ എഴുത്തുകാരൻ ലാറി കോളിൻസ്‌ )“`

മറ്റു പ്രത്യേകതകൾ

ലോക അഭയാർത്ഥി ദിനം

ലോക സർഫിങ്ങ് ഡേ

(സർഫിങ്ങ്: തിരമാലപ്പുറത്ത് പലകയിൽ നിന്നൊ കിടന്നൊ സവാരി ചെയ്യുക)

അർജൻറ്റീന : ദേശീയപതാക ദിനം

എരിത്രിയ: രക്തസാക്ഷി ദിനം

Vanilla Milk Shake Day

Ice Creams Soda Day

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments